ലിവർപൂൾ പുതിയ കായിക ഡയറക്ടറെ നിയമിച്ചു
ലിവർപൂൾ ബുധനാഴ്ച റിച്ചാർഡ് ഹ്യൂസിനെ അവരുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി നിയമിച്ചതായി പ്രഖ്യാപിച്ചു.ഈ സീസണ്‍ കഴിഞ്ഞാല്‍ ബോൺമൗത്ത് ടെക്‌നിക്കൽ ഡയറക്ടർ റോളിൽ നിന്നും അദ്ദേഹം രാജി വെക്കും.ലിവര്‍പൂളിന്‍റെ പരേന്‍റ് കമ്പനിയായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് സിഈഓ ആയി മൈക്കൽ എഡ്വാർഡ്സ് ചേർന്നതിനെ തുടർന്നാണ് ഹ്യൂസിൻ്റെ ക്ലബിലേക്കുള്ള വരവ്.

( ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് സിഈഓ ആയി മൈക്കൽ എഡ്വാർഡ്സ്)
“ഈ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്.അനേകം ചരിത്ര പ്രധാനമുള്ള ക്ലബ് ആണ് ലിവര്‍പൂള്‍.ഈ ക്ലബിനെ സേവിക്കാന്‍ എനിക്കു അതിയായ സന്തോഷമുണ്ട്.ഈ ക്ലബിന്റെ ചരിത്രത്തിനെക്കാള്‍ എന്നെ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്നത് നിലവിലെ ഈ ക്ലബിന്‍റെ സ്ഥിതിയും ഭാവിയുമാണ്.”ലിവർപൂളിൻ്റെ പത്രക്കുറിപ്പിൽ ഹ്യൂസ് പറഞ്ഞു.ഹ്യൂസ് ആയിരിയ്ക്കും ക്ലോപ്പ് പോയി കഴിഞ്ഞാല്‍ ലിവര്‍പൂളിന്‍റെ ട്രാന്‍സ്ഫര്‍ ചുമതലകളും അത് കൂടാതെ സ്പോര്‍ട്ടിങ് തീരുമാനങ്ങളും എടുക്കാന്‍ പോകുന്നത്.