ഇവാൻ ടോണിയെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് മുന്നില്‍ !!!!!!!
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോര്‍ട്ട്.ജെഡി ഫുട്‌ബോളിന് നൽകിയ അഭിമുഖത്തിൽ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഏത് പ്രൊഫൈലില്‍ ഉള്ള സ്ട്രൈക്കറെ ആണ് വേണ്ടത് എന്നത് യുണൈറ്റഡിന് തീരുമാനം ആയിട്ടില്ല എങ്കിലും 29 കാരനായ ബ്രെൻ്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ അവരുടെ ഷോർട്ട്‌ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടത്രേ.
ബ്രസീലിനും ബെൽജിയത്തിനുമെതിരെ ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് ടോണിക്ക് കോൾ അപ്പ് ലഭിച്ചിട്ടുണ്ട്.താരവും ക്ലബും തമ്മില്‍ ഉള്ള കരാര്‍ ഇനി ഒരു വര്‍ഷം കൂടിയേ ബാക്കിയുള്ളൂ.അതിനാല്‍ ഈ സമ്മറില്‍ തന്നെ താരത്തിനെ അവര്‍ വില്‍ക്കും.താരത്തിനു വേണ്ടി നിലവില്‍ വിപണിയില്‍ ആഴ്‌സണൽ, ചെൽസി തുടങ്ങിയ ടീമുകളും അണിനിരക്കുന്നുണ്ട്.താരത്തിനെ യുണൈറ്റഡ് സൈന്‍ ചെയ്താലും ഇല്ലെങ്കിലും പ്രീമിയര്‍ ലീഗിലെ ടോപ് സിക്സ് ടീമുകളില്‍ ഒന്നില്‍ താരം അടുത്ത സീസണില്‍ കളിക്കും എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.