കോബി മൈനുവിനെ ടീമിലേക്ക് വിളിച്ച് ഇംഗ്ലണ്ട് ഫെഡറേഷന്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കോബി മൈനുവിനെ ഗരത്ത് സൌത്ത്ഗെയ്റ്റ് ഇംഗ്ലണ്ട് ടീമിലേക്ക് വൈകി ആണ് എങ്കിലും വിളിച്ചിരിക്കുന്നു.ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ ഇടം നേടിയ താരത്തിനെ സീനിയര്‍ ടീമിലേക്ക് വിളിക്കാന്‍ നിര്‍ബന്ധിച്ചത് സൌത്ത് ഗെയ്റ്റ് ആയിരുന്നു.ഇതോടെ യുവ താരത്തിനു ബ്രസീലിനെതിരെയും മൂന്ന് ദിവസത്തിന് ശേഷം ബെൽജിയത്തിനെതിരെയും വെംബ്ലിയിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ തൻ്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കാം.
“എൻ്റെ ആദ്യത്തെ സീനിയർ കോൾ സ്വീകരിക്കുന്നത് ഒരു ബഹുമതിയാണ്,” മൈനു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ഈ വർഷം യുണൈറ്റഡിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ അദ്ദേഹം എറിക് ടെൻ ഹാഗിൻ്റെ ടീമിലെ സ്ഥിരം അങ്കം ആയി മാറി.18 കാരനായ മൈനൂ, U17s, U18s, U19s തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്, എന്നാൽ തൻ്റെ മാതാപിതാക്കൾ ജനിച്ച ഘാനയിലേക്ക് മാറാന്‍ താരം ഒരു സമയത്ത് ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇതുപോലൊരു താരത്തിനേ ടീമില്‍ നിലനിര്‍ത്താന്‍ തന്നാല്‍ ആവുന്നത് ചെയ്യാന്‍ താന്‍ തയ്യാര്‍ ആണ് എന്നു സൌത്ത് ഗെയ്റ്റ് പറഞ്ഞു.