“ഞാന്‍ ഒരു തരത്തിലും തെറ്റ്കാരന്‍ അല്ല ” – അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരോട് ജോവോ ഫെലിക്‌സ്
ബാഴ്‌സലോണ ഫോർവേഡ് ജോവോ ഫെലിക്‌സ് തനിക്ക് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരില്‍ നിന്നും ലഭിക്കുന്ന മോശം പെരുമാറ്റം അര്‍ഹിക്കുന്നില്ല എന്നും ക്ലബിന്റെ ഉള്ളില്‍ എന്ത് നടക്കുന്നു എന്നത് അവര്‍ അറിയുന്നില്ല എന്നും താരം പറഞ്ഞു.അത്‌ലറ്റിക്കോ അനുകൂലികൾ സ്റ്റേഡിയത്തിന് പുറത്ത് ഫെലിക്‌സിന് സമർപ്പിച്ചിരുന്ന ഫലകം വൃത്തികേടാക്കി ഇത് കൂടാതെ ഇന്നലത്തെ മല്‍സരത്തില്‍ എപ്പോള്‍ ഒക്കെ പന്ത് തൊട്ടുവോ അപ്പോള്‍ ഒക്കെ കൂകി താരത്തിന്‍റെ ശ്രദ്ധ കളയാന്‍ ശ്രമം നടത്തി.
“ഇവിടെ കളി കാണുന്ന ആരാധകർക്ക് ആന്തരികമായി എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.എൻ്റെ [അറ്റ്‌ലറ്റിക്കോ] ടീമംഗങ്ങൾക്ക് അറിയാം, ഞാന്‍ അവരുമായി എല്ലാം നല്ല സൌഹൃദത്തില്‍ തന്നെ ആണ്.ഞാൻ സാമുവൽ ലിനോയോടും തോമസ് ലെമറിനോടും മാത്രമേ സംസാരിക്കാതെ ഇരുന്നിട്ടുള്ളൂ.ബാക്കിയുള്ള താരങ്ങള്‍ എന്നെ കെട്ടിപ്പിടിക്കാനും എന്നോട് സംസാരിക്കാനും എൻ്റെ കുടുംബം എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കാനും വന്നത് നിങ്ങള്‍ കണ്ടു കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.” പോർച്ചുഗൽ ഫോർവേഡ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.