” അമദ് ഡിയല്ലോയുടെ ചുവപ്പ് കാർഡ് റഫറിയുടെ മഠയത്തരം “
ഫൂട്ബോളില്‍ യാതൊരു അർത്ഥവുമില്ലാത്ത നിയമങ്ങള്‍ ഒരുപാട് ഉണ്ട് എന്നും അതെല്ലാം മാറ്റണം എന്നു താന്‍ കരുതുന്നതായും യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.ഇന്നലെ എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരെ ജയം നേടിയത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോള്‍ ആണ് താരം ഇത് പറഞ്ഞത്. ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിജയഗോൾ നേടിയതിന് ശേഷം ആഹ്ലാദിക്കുന്നതിനിടെ അമദ് ഡിയല്ലോക്ക് റെഡ് കാര്‍ഡ് ലഭിച്ചതാണ് ബ്രൂണോയെ ഏറെ നിരാശന്‍ ആക്കിയത്.
“ഷര്‍ട്ട് ഊരി ഗോള്‍ ആഘോഷിക്കുക എന്നത് അത്ര വലിയ കുറ്റം ആയി ഞാന്‍ കാണുന്നില്ല.ഈ പ്രവര്‍ത്തി എതിര്‍ ക്ലബിനെ നമ്മള്‍ മോശക്കാര്‍ ഒന്നും ആക്കുന്നില്ല എന്നു ഞാന്‍ കരുത്തുന്നു.ഒരു യുവ ഫൂട്ബോളറുടെ തന്റെ കരിയറിലെ ഏറ്റവും നല്ല നിമിഷം ആണ് റഫറി ഇന്നലെ കെടുത്തിയത്.”ബ്രൂണോയുടെ വാക്കുകള്‍ ആണ് ഇത്.കഴിഞ്ഞ സീസണിൽ സണ്ടർലാൻഡിനൊപ്പം ചാമ്പ്യൻഷിപ്പിൽ ലോണിനായി ചെലവഴിച്ച വിംഗർ, ഷർട്ട് അഴിച്ചപ്പോൾ തനിക്ക് ആദ്യം മഞ്ഞ കാര്‍ഡ് ലഭിച്ചത് മറന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.