EPL 2022 European Football Foot Ball International Football Top News transfer news

വംശീയമായി അധിക്ഷേപം ; ഇറ്റാലിയന്‍ ടീമില്‍ നിന്നു ഫ്രാൻസെസ്കോ അസെർബിയെ പുറത്താക്കി

March 18, 2024

വംശീയമായി അധിക്ഷേപം ; ഇറ്റാലിയന്‍ ടീമില്‍ നിന്നു ഫ്രാൻസെസ്കോ അസെർബിയെ പുറത്താക്കി

ഞായറാഴ്ച നടന്ന സീരി എ മത്സരത്തിൽ നാപ്പോളി എതിരാളി ജുവാൻ ജീസസിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് ഇൻ്റർ മിലാൻ ഡിഫൻഡർ ഫ്രാൻസെസ്കോ അസെർബി പുലിവാല് പിടിച്ചിരിക്കുകയാണ്.വാര്‍ത്ത വൈറല്‍ ആയതിനെ തുടര്‍ന്നു അദ്ദേഹത്തിന് ഇറ്റലിയുടെ ദേശീയ ടീമിൻ്റെ പരിശീലന ക്യാമ്പ്  വിടേണ്ടി വന്നു.കറുത്ത വർഗക്കാരനായ ജുവാൻ ജീസസ് ഇന്നലെ നടന്ന മല്‍സരത്തില്‍ റഫറിയുമായി സംസാരിക്കുന്നതു ടിവി റീപ്ലേയില്‍ പതിഞ്ഞിരുന്നു എങ്കിലും അത് എന്തിനെ ചൊല്ലിയാണ് എന്നത് ഇന്ന് മാത്രം ആണ് ലോകം അറിഞ്ഞത്.

Juan Jesus on Napoli belief and 'forgiving' Acerbi

വെനസ്വേലയ്ക്കും ഇക്വഡോറിനും എതിരായ സൗഹൃദ മത്സരങ്ങൾക്കായി ഇറ്റാലിയന്‍ ടീം ചൊവ്വാഴ്ച അമേരിക്കയിലേക്ക് പറക്കാന്‍ ഇരിക്കുകയാണ്.റോമിലെ ഇറ്റലി സ്ക്വാഡിനൊപ്പം അസെർബി ചേർന്നിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന് പകരം 36 കാരനായ റോമ ഡിഫൻഡർ ജിയാൻലൂക്ക മാൻസിനി ടീമില്‍ ഇടം നേടിയിട്ടുണ്ട്.അസെർബിയുടെ ഏജൻ്റും ഇൻ്ററും ഇതിനോട് പ്രതീയകരിച്ചിട്ടില്ല.താരത്തിന് കാര്‍ഡ് നല്‍കാത്ത റഫറിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഈ കേസില്‍ ഇറ്റാലിയന്‍ സീരി എ ബോര്‍ഡ് എന്ത് ശിക്ഷ നല്കും എന്നത് ഫൂട്ബോള്‍ ലോകം ഉറ്റുനോക്കുകയാണ്.

Leave a comment