സാമ്പത്തിക നിയമലംഘനത്തിന് നോട്ടിംഗ്ഹാം ഫോറസ്റ്റില്‍ നിന്നും നാല് പോയിന്‍റ് വെട്ടി ചുരുക്കി പ്രീമിയര്‍ ലീഗ്
പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് നോട്ടിംഗ്ഹാം ഫോറസ്റ്റിന് നാല് പോയിൻ്റുകൾ വെട്ടിക്കുറച്ചു.ഇതിനെ കുറിച്ച് ഇന്നാണ് പ്രീമിയര്‍ ലീഗ് വാര്‍ത്തകള്‍ പുറത്തു വിട്ടത്.ഈ സീസണിൽ 29 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഫോറസ്റ്റിന് 25 പോയിൻ്റ് ഉണ്ടായിരുന്നു, എന്നാൽ തിങ്കളാഴ്ചത്തെ ഡിഡക്ഷന് ശേഷം അവർ 21 പോയിന്ടോടെ 18-ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

ഈ സീസണിൽ പ്രീമിയർ ലീഗിലെ പോയിന്‍റ് കിഴിവിന് ശിക്ഷികപ്പെടുന്ന രണ്ടാമത്തെ ടീം ആണ് ഫോറസ്റ്റ്.ഇതിന് മുന്നേ പത്ത് പോയിന്‍റ് എവര്‍ട്ടനില്‍ നിന്നും പ്രീമിയര്‍ ലീഗ് പിടിച്ചിരുന്നു, എന്നാല്‍ അപ്പീലിന് ശേഷം അവര്‍ക്ക് അത് നാലാക്കി കുറച്ച് കൊടുത്തിരുന്നു.പ്രസിദ്ധീകരിച്ച ക്ലബ് പ്രസ്താവനയിൽ ഈ തീരുമാനത്തിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് ഫോറസ്റ്റ് പറഞ്ഞു.ആറ് പോയിന്‍റ് വെട്ടി കുറക്കാന്‍ ആയിരുന്നു തങ്ങള്‍ ആദ്യം തീരുമാനിച്ചത് എന്നും എന്നാല്‍ കേസ് അന്വേഷണത്തില്‍ നല്ല രീതിയില്‍ സഹകരിച്ചതിനാല്‍ ആണ് അത് നാലാക്കി ചുരുക്കിയത് എന്നും പ്രസ്താവനയില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡ് അറിയിച്ചു.ഒരു ക്ലബിന് മൂന്ന് വർഷത്തെ കാലയളവിൽ 105 മില്യൺ പൗണ്ടിൽ കൂടുതല്‍ നഷ്ടം വരരുത് എന്നതാണ് പ്രീമിയര്‍ ലീഗിലെ ഈ പുതിയ പിഎസ്ആര്‍ നിയമം.