എസി മിലാൻ്റെ ജിറൂഡ് ഈ വേനൽക്കാലത്ത് എംഎല്‍എസ് നീക്കത്തിൽ താൽപ്പര്യപ്പെടുന്നു
എസി മിലാൻ ഫോർവേഡ് ഒലിവിയർ ജിറൂഡ് സീസൺ അവസാനത്തോടെ മേജർ ലീഗ് സോക്കറിലേക്ക് മാറാൻ താൽപ്പര്യപ്പെടുന്നു.56 ഗോളുകളുമായി ഫ്രാൻസിൻ്റെ എക്കാലത്തെയും മികച്ച സ്‌കോററാണ് 37കാരനായ ജിറൂദ്. 2022 ലെ സീരി എ കിരീടം നേടാൻ സഹായിച്ച മിലാനേ സഹായിച്ച താരം ഇത് മൂന്നാമത്തെ കൊല്ലം ആണ് മിലാനില്‍ തുടരുന്നത്.

25 ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളുമായി ഈ സീസണിൽ തൻ്റെ ഗോൾ സ്‌കോറിംഗ് ഫോം തുടർന്നതിന് ശേഷം മിലാനിൽ ഒരു സീസൺ തുടരാനാണ് ഫോർവേഡ് ആഗ്രഹിക്കുന്നത്, പക്ഷേ അത് സാധ്യമല്ലെങ്കിൽ അമേരിക്കന്‍ ലീഗിലേക്ക് താരം ശ്രദ്ധ മാറ്റുന്നുണ്ട്.ഡിസംബറിൽ ലോസ് ഏന്‍ജെല്‍സ് എഫ് സി ടീമില്‍ ചേര്‍ന്ന മുൻ ഫ്രാൻസ് സഹതാരം ഹ്യൂഗോ ലോറിസ് സ്വീകരിച്ച പാത പിന്തുടരാന്‍ ആണ് ജീറൂഡിന് താല്‍പര്യം.ആഴ്സണലിലും ചെൽസിയിലും ഒന്നിലധികം ഫ്രഞ്ച് ക്ലബ്ബുകളിലും കളിച്ച് പരിചയം ഉള്ള താരത്തിനേ സൈന്‍ ചെയ്യാന്‍ അമേരിക്കന്‍ ലീഗില്‍ പല മുന്‍ നിര ക്ലബുകള്‍ക്കും താല്‍പര്യം ഉണ്ടാകും.