അത്ലറ്റിക്കോ മാഡ്രിഡിന്‍റെ മടയില്‍ കയറി അവരെ മുട്ടുകുതിച്ച് ബാഴ്സലോണ
ജോവോ ഫെലിക്‌സ്, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫെർമിൻ ലോപ്പസ് എന്നിവരുടെ ഗോളുകളിൽ ബാഴ്‌സലോണ 3-0 ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ വിജയിച്ചു.ജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ബാഴ്സക്ക് കഴിഞ്ഞു.വളരെ ഏറെ മികച്ച മല്‍സരം ഇരു ടീമുകളും തമ്മില്‍ ഉണ്ടാകും എന്നായിരുന്നു സ്പാനിഷ് പണ്ഡിറ്റുകള്‍ കരുതി ഇരുന്നത്,എന്നാല്‍ 35 ആം മിനുറ്റിന് ശേഷം കളിയുടെ നിയന്ത്രണം ബാഴ്സ ഏറ്റെടുത്തു.
തുടക്കത്തില്‍ അനേകം മിസ് പാസ് മൂലം മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കാന്‍ ബാഴ്സ നന്നേ പാടുപ്പെട്ടു.എന്നാല്‍ 38 ആം മിനുട്ടില്‍ മികച്ച ഒരു കോമ്പിനേഷന്‍ പ്ലേയില്‍ അത്ലറ്റിക്കോയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വരുത്താന്‍ കറ്റാലന്‍ സംഘത്തിന് കഴിഞ്ഞു.ജോവാ ഫെലിക്സ് തന്നെ ആണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ മികച്ച ഒരു ഫിനിഷോടെ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബാഴ്സയുടെ ലീഡ് ഇരട്ടിപ്പിച്ചു.65 ആം മിനുട്ടില്‍ ഫെര്‍മിന്‍ ലോപസ് നേടിയ ഹെഡര്‍ ഗോളിനും മറുപടി നല്കാന്‍ അത്ലറ്റിക്കൊക്ക് കഴിഞ്ഞില്ല.ഒരു ഗോളും രണ്ടു അസിസ്റ്റും നല്കിയ റോബര്‍ട്ട് ലെവണ്ടോസ്ക്കിയാണ് മല്‍സരത്തിലെ താരം.ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം ആണ് താരം പുറത്തു എടുത്തത്.