ഗ്ലോറി ഗ്ലോറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് !!!!!!!!
ചിര വൈരികള്‍ ആയ ലിവര്‍പൂളിനെ 4-3 നു തോല്‍പ്പിച്ച് വീരോചിതമായ തിരിച്ചുവരവ് നടത്തി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലില്‍ ഇടം നേടി.സെമിയില്‍ ചാംപ്യന്‍ഷിപ്പ് ടീം ആയ കവന്‍റ്റിയാണ് ചെകുത്താന്‍മാരുടെ എതിരാളികള്‍.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ മല്‍സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
സ്‌കോട്ട് മക്‌ടോമിനയ് യുണൈറ്റഡിന് പത്താം മിനിറ്റിൽ ലീഡ് നൽകി, എന്നാൽ ഹാഫ് ടൈമിന് മുമ്പ് അലക്‌സിസ് മാക് അലിസ്റ്റർ, മുഹമ്മദ് സലാ എന്നിവര്‍ നിന്ന് മൂന്ന് മിനിറ്റ് ഇടവേളകളില്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി ചെകുത്താന്‍മാരേ സമ്മര്‍ദത്തില്‍ ആഴ്ത്തി.അതിനു ശേഷം 87 ആം മിനുട്ടിലെ ആന്തണിയുടെ ഗോളില്‍ ആണ് യുണൈറ്റഡ് മല്‍സരം സമനിലയില്‍ ആക്കിയത്.മല്‍സരം എക്സ്ട്രാ ടൈം പിന്നിട്ടപ്പോള്‍ 105 ആം മിനുട്ടില്‍ ഹാർവി എലിയറ്റ് നേടിയ ഗോള്‍ ലിവര്‍പൂളിന് വീണ്ടും മേല്‍ക്കൈ നേടി കൊടുത്തു എങ്കിലും 112 ആം മിനുട്ടിലെ റാഷ്ഫോര്‍ഡിന്‍റെ ഗോള്‍ വീണ്ടും മല്‍സരം സമനിലയില്‍ ആഴ്ത്തി.ലിവർപൂൾ കോർണറിന് ശേഷം അലെജാൻഡ്രോ ഗാർനാച്ചോയും ഡയല്ലോയും നടത്തിയ കൌണ്ടര്‍ ഗെയിം പര്യവസാനിച്ചത് ഡയല്ലോയുടെ വിജയ ഗോളില്‍ ആയിരുന്നു.121 ആം മിനുട്ടിലെ ഗോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ആരാധകരുടെ അലര്‍ച്ച ക്ലോപ്പിന്റെയും സംഘത്തിന്റെയും കാതുകള്‍ അടപ്പിച്ചു.തൻ്റെ ആഘോഷങ്ങൾക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് ഡിയാലോ അതിനു ശേഷം മല്‍സരത്തില്‍ നിന്നും പുറത്തായി.