ലാലിഗയില്‍ തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ റയല്‍ മാഡ്രിഡ്
ഒസാസുനയെ നേരിടാൻ ഇന്ന് റയല്‍ മാഡ്രിഡ് യാത്ര തിരിക്കും.എസ്റ്റാഡിയോ എൽ സദറില്‍ നടക്കുന്ന മല്‍സരത്തിന്‍റെ കികോഫ് എട്ടേ മുക്കാല്‍ മണിക്ക് ആണ്.023-24 കാമ്പെയ്‌നിലെ തങ്ങളുടെ 22-ാം ലാ ലിഗ വിജയം ഉറപ്പാക്കാനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.നിലവില്‍ ലീഗ് പട്ടികയില്‍ ഏഴു പോയിന്‍റ് ലീഡുള്ള റയല്‍ മാഡ്രിഡ് ലാലിഗയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.
ഈ സീസണില്‍ ഇതിന് മുന്നേ ഒസാസുനയുമായി ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാല് ഗോളിന് റയല്‍ മാഡ്രിഡ് ജയം നേടിയിരുന്നു.നിലവില്‍ കഴിഞ്ഞ കുറച്ചു മല്‍സരങ്ങള്‍ ആയി പതിവ് ഫോം വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡിന് കഴിയുന്നില്ല.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ജൂഡ് ബെലിങ്ഹാം ഇല്ലാതെ തന്നെ നാല് ഗോളിന് മാഡ്രിഡ് ജയം നേടിയിരുന്നു. റഫറിക്കെതിരെ കയര്‍ത്ത് സംസാരിച്ചതിന് താരം നിലവില്‍ വിലക്കില്‍ ആണ്.ഇന്നതെ മല്‍സരത്തിലും അദ്ദേഹം കളിക്കില്ല, അതിനാല്‍ വിനീഷ്യസ്,ബ്രഹീം ഡയാസ്,റോഡ്രിഗോ എന്നിവരുടെ ഫോമില്‍ റയലിന്റെ പ്രതീക്ഷ.