അടുത്ത ലാമാസിയന്‍ താരത്തിന്‍റെ ഉദയം – പൗ ക്യൂബാർസി
ലാ മാസിയ യൂത്ത് അക്കാദമി ബാഴ്‌സലോണയ്‌ക്കായി പ്രതിഭകളെ സ്ഥിരം നിര്‍മിച്ച് കൊണ്ടിരിക്കുകയാണ് എന്ന വാദം വളരെ അധികം ശരിയാണ് എന്നു കഴിഞ്ഞ കുറച്ചു സീസണുകളില്‍ ആയി തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. പെഡ്രി,അറൂഹോ, ബാല്‍ഡേയ്,ഗാവി,ലമായിന്‍ യമാല്‍,മാര്‍ക്ക് ഗുയു എന്നിങ്ങനെ ഒരു പാട് യുവ താരങ്ങളെ ടീമിലേക്ക് എടുക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.
ഇപ്പോള്‍ ഒരു പുതിയ താരത്തിന്‍റെ ഉദയ സമയം ആയിരിക്കുന്നു ബാഴ്സയില്‍ .അത് മറ്റാരും അല്ല.പുതിയ സെന്‍ട്രല്‍ ഡിഫണ്ടര്‍ ആയ പൗ ക്യൂബാർസി ആണ്.ലാമാസിയന്‍ ഉത്പന്നം ആയ താരം വെറും പതിനേഴ് വയസുള്ളപ്പോള്‍ തന്നെ ബാഴ്സയുടെ ടീമില്‍ ഇടം നേടി.അത് മാത്രം അല്ല വളരെ സീനിയര്‍ താരമായ അറൂഹോക്ക് ഒപ്പം ചേര്‍ന്ന് ടീമിനെ മുന്നിലോട്ട് നയിക്കുകയും ചെയ്യുന്നു.അദ്ദേഹത്തിന്റെ വരവോടെ കൂണ്ടേ,ഇനിഗോ,ക്രിസ്റ്റ്യന്‍സ്സണ്‍ എന്നിവരുടെ സ്ഥാനം പ്രതിരോധത്തില്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു.ഇപ്പോള്‍ താരത്തിനു വേണ്ടി അനേകം യൂറോപ്പിയന്‍ ക്ലബുകള്‍ ബാഴ്സയുടെ കഥകില്‍ മുട്ടാന്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച കുബാര്‍സി ഒസിംഹനെ അനങ്ങാന്‍ വിടാതെ പിടിച്ച് നിര്‍ത്തിയത് ഒരു കാഴ്ച തന്നെ ആയിരുന്നു.ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മികച്ച താരത്തിനുള്ള ബഹുമതിയും താരം നേടി എടുത്തു.