ആഴ്സണല്‍ കരാര്‍ 2028 വരെ നീട്ടി ബെന്‍ വൈറ്റ്
പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷം തന്റെ ഭാവി ആഴ്സണല്‍ ക്ലബിന് സമര്‍പ്പിച്ചിരിക്കുകയാണ് ബെന്‍ വൈറ്റ്.ആഴ്‌സണലിൻ്റെ ഏറ്റവും മികച്ച പ്രകടനം മൈക്കൽ അർട്ടെറ്റയുടെ കീഴിൽ ഇനിയും കാണാന്‍ പോകുന്നേ ഉള്ളൂ എന്ന പ്രതീക്ഷയും അദ്ദേഹം പരസ്യമാക്കി.12 മാസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനോടെ താരത്തിന്റെ കരാര്‍ 20228 വരെ നീട്ടിയിട്ടുണ്ട്.
നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഈ ആഴ്സണല്‍ ടീമിലേ പല താരങ്ങളുടെയും കരാര്‍ നീട്ടി നല്കിയിട്ടുണ്ട്.ബെന്‍ വൈറ്റിന് മുന്‍പ് തന്നെ ടീമിലെ പ്രധാനികള്‍ ആയ മാർട്ടിൻ ഒഡെഗാഡിനെയും ബുക്കയോ സാക്കയെയും കരാര്‍ പുതുക്കലിന് വേണ്ടി സമ്മതിപ്പിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ ബ്രൈറ്റണിൽ നിന്ന് 50 മില്യൺ ഡോളറിന് ചേർന്നതിനുശേഷം ആഴ്‌സണലിനായി വൈറ്റ് 122 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ന്യൂപോർട്ട് കൗണ്ടി, പീറ്റർബറോ, ലീഡ്സ് യുണൈറ്റഡ് എന്നിവിടങ്ങളിൽ ഈ സെൻ്റർ-ബാക്ക് മുമ്പ് ലോണില്‍ കളിച്ചിട്ടുണ്ട്.ബ്രൈട്ടനില്‍ വെച്ച് ഫോമിലേക്ക് ഉയര്‍ന്ന താരത്തിനെ അതോടെ തന്നെ അര്‍ട്ടേട്ട സൈന്‍ ചെയ്യുകയായിരുന്നു.