EPL 2022 European Football Foot Ball International Football Top News transfer news

എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് ലേച്ചേ ബോസിനെ ക്ലബ് പുറത്താക്കി

March 12, 2024

എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് ലേച്ചേ ബോസിനെ ക്ലബ് പുറത്താക്കി

വാരാന്ത്യത്തിൽ ഹെല്ലസ് വെറോണയുമായുള്ള തോൽവി നേരിട്ട മല്‍സരത്തില്‍ എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് മാനേജർ റോബർട്ടോ ഡി അവേർസയെ ലേച്ചേ പുറത്താക്കിയിരിക്കുന്നു.ഞായറാഴ്ച സ്വന്തം തട്ടകത്തിൽ 1-0ന് തോറ്റതിന് പിന്നാലെ വെറോണ സ്‌ട്രൈക്കർ തോമസ് ഹെൻറിയെ 48-കാരനായ ഡി’അവേർസ തലകൊണ്ട് ഇടിച്ച്  വീഴ്ത്തി.സംഭവത്തെ അപലപിച്ച് ക്ലബ് പിന്നീട് ഒരു പ്രസ്താവന പുറത്തിറക്കി, ഇപ്പോൾ ഡി’അവർസയെ പിരിച്ചുവിടുകയും ചെയ്തു.

Lecce sack boss Roberto D'Aversa after apparent headbutt on Verona player|  All Football

ഹെൻറിക്കൊപ്പം ഡി അവേർസയും ചുവപ്പ് കാർഡ് പിച്ചില്‍ നിന്നു കയറിയിരുന്നു.2023 ജൂണിൽ ലേച്ചേ ടീമിലേക്ക് വന്ന മാനേജർ തൻ്റെ കളിക്കാരെ തുടര്‍ച്ചയായി പ്രകോപിച്ചത് മൂലം ആണ് തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത് എന്നും മല്‍സരശേഷം പറഞ്ഞു.അത് ചെയ്തതില്‍ താന്‍ അതീവ ദുഖിതന്‍ ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.28 ലീഗ് മത്സരങ്ങളിൽ ആകെ അഞ്ചെണ്ണത്തില്‍ മാത്രമേ ലേച്ചേ ഇതുവരെ ജയം നേടിയിട്ടുള്ളൂ.തരംതാഴ്ത്തൽ സോണിന് ഒരു പോയിൻ്റ് മുകളിൽ 25 പോയിൻ്റുമായി 15-ാം സ്ഥാനത്താണ് അവർ, വെറോണ അവരുടെ വിജയത്തോടെ ളെച്ചേയെ മറികടന്ന് 26 പോയിൻ്റുമായി 13-ാം സ്ഥാനത്തെത്തി.

Leave a comment