തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെൽറ്റ വിഗോയ്‌ക്കെതിരെ 4-0 ന് സ്വന്തം തട്ടകത്തിൽ വിജയിച്ച റയല്‍ മാഡ്രിഡ് കഴിഞ്ഞ മല്‍സരത്തിലെ സമനില ക്ഷീണം മാറ്റി എടുത്തു.ഒറ്റ ഗോള്‍ ലീഡില്‍ തൂങ്ങി കളിച്ച  ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച റയല്‍ മാഡ്രിഡ് മൂന്നു  ഗോളുകള്‍ ആണ് നേടിയത്.യുവ താരമായ ആര്‍ദ ഗൂളര്‍ റയലിന് വേണ്ടി ആദ്യ  ഗോള്‍ നേടി എന്നതും ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തിയിട്ടുണ്ട്.ഗൂളറെ കൂടാതെ വിനീഷ്യസ് ആണ് ഗോള്‍ നേടിയ മറ്റൊരു  റയല്‍ താരം.

Dominant Real Madrid thrash Celta Vigo 4-0 to cement top spot - CNA

ആദ്യ പകുതിയില്‍ തന്നെ മികച്ച പെസോടെ ആക്രണം ആരംഭിച്ച റയലിന് ലീഡ് നേടാന്‍ പല അവസരങ്ങളും ലഭിച്ചു , എന്നാല്‍ പല ഡൈവിങ് സേവുകളും നടത്തിയ ഗ്വെയ്റ്റ സെല്‍റ്റയുടെ വല കാത്തു.എന്നാല്‍ എണ്‍പത് മിനുറ്റ് വരെ നന്നായി കളിച്ച സെല്‍റ്റ   പ്രതിരോധം അവസാന നിമിഷങ്ങളില്‍ രണ്ടു സെല്‍ഫ് ഗോള്‍ നേടി.കീപ്പര്‍  വിസെൻ്റെ ഗ്വെയ്റ്റ , കാർലോസ് ഡൊമിംഗ്വെസ് എന്നിവര്‍ ആണ് ഓണ്‍ ഗോള്‍ നേടിയത്.ജയം നേടി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ മാഡ്രിഡ് ലാലിഗയില്‍ തങ്ങളുടെ ലീഡ് ഏഴാക്കി ഉയര്‍ത്തി.

Leave a comment