അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അട്ടിമറി ജയം നേടി കാഡിസ് !!!!!
ഇന്ന് നടന്ന ലാലിഗ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള കാഡിസിനോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടു.ലാലിഗയില്‍ ഒരു കാലത്ത് ചാമ്പ്യന്മാര്‍ ആയ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ടീമിന്‍റെ നിഴല്‍ മാത്രം ആണ് ഈ അത്ലറ്റിക്കോ മാഡ്രിഡ്.പരാജയപ്പെട്ടു എങ്കിലും നാലാം സ്ഥാനത്ത് തന്നെ അവര്‍ തുടരുന്നുണ്ട്.
അത്‌ലറ്റിക്കോക്ക് മേല്‍ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ കാഡിസിന് കഴിഞ്ഞു.24-ാം മിനിറ്റിൽ ജുവാൻമിയുടെ സ്റ്റോപ്പിംഗ് ഹെഡറിലൂടെ കാഡിസ് സ്‌കോറിംഗ് തുറന്നു.64-ാം മിനിറ്റിലെ അത്ലറ്റിക്കോയുടെ പ്രതിരോധ പിഴവ് മുതല്‍ എടുത്ത കാഡിസ് ലീഡ് ഇരട്ടിപ്പിച്ചു.ഇത്തവണ ഗോള്‍ നേടിയതും ജുവാൻമി തന്നെ ആണ്.ലീഗില്‍ തങ്ങളുടെ മൂന്നാം ജയം ആണ് കാഡിസ് നേടിയിരിക്കുന്നത്.പതിനെട്ടാം സ്ഥാനത്ത് ഉള്ള ആ ടീമിനും ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ഒരു വിജയം ആണ് അവര്‍ സ്വന്തം മണ്ണില്‍ നേടിയിരിക്കുന്നത്.