ഫെർണാണ്ടസിൻ്റെയും റാഷ്ഫോർഡിൻ്റെയും പെനാൽറ്റി ഗോളിൽ എവർട്ടനെ 2-0ന് തോൽപിച്ച് യുണൈറ്റഡ്
ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്‌ഫോർഡും പെനാൽറ്റിയിൽ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏവര്‍ട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.എറിക് ടെൻ ഹാഗിൻ്റെ ടീം കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ നേടുന്ന ആദ്യത്തെ വിജയം ആണിത്.ഈ ഒരു വിജയം അവര്‍ക്ക് ടീം കാമ്പിലെ നിലവിലെ മോശം അവസ്ഥ മറികടക്കാന്‍ സഹായകരം ആയേക്കും.
ജയത്തോടെ ലീഗ് പട്ടികയില്‍ ചെകുത്താന്‍മാര്‍ ആറാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് പെനാൽറ്റികളും അലെജാൻഡ്രോ ഗാർനാച്ചോയെ എവര്‍ട്ടന്‍ താരങ്ങള്‍ ഫൌള്‍ ചെയ്തത് മൂലം ലഭിച്ചതായിരുന്നു.ഇന്നതെ മല്‍സരത്തില്‍ മൂന്നു വിലപ്പെട്ട പോയിന്‍റ് നേടി എങ്കിലും മാനേജര്‍ ടെന്‍ ഹാഗിന് വിശദമായി പല കാര്യങ്ങളിലും ചിട്ട വരുത്തേണ്ടത് ഉണ്ട്.എന്തെന്നാല്‍ യുണൈറ്റഡ് മധ്യനിര വളരെ പരിതാപകാരം ആയാണ് പിച്ചില്‍ കളിച്ചത്.ഇത് പലപ്പോഴും മുതല്‍ എടുക്കാന്‍ എവര്‍ട്ടന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയത് ആണ് അവര്‍ക്ക് തിരിച്ചടി ആയത്.