ഐഎസ്എലില്‍ ഇന്ന് ദുര്‍ഭലരുടെ ധ്വന്തയുദ്ധം
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) 2023-24ലെ മാച്ച് വീക്ക് 19 ല്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി കൊമ്പു കൊര്‍ക്കും.ഇന്നു ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.അതിനു ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയം ആതിധേയത്വം വഹിക്കും.സീസണില്‍ ഇതിനു മുന്നേ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒരു ഗോളിന് ചെന്നൈ ജയം നേടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച എതിരാളികളുടെ തട്ടകത്തില്‍ പോയി 2-1ന് ജയം നേടിയ ചെന്നൈ പതിയെ പത്തിയ ഫോമിലേക്ക് മടങ്ങി വരുന്നുണ്ട്.13 ഗെയിമുകൾ നീണ്ട അപരാജിത കുതിപ്പില്‍ തുടര്‍ന്ന ഒഡീഷയെ ആണ് ചെന്നൈ പൂട്ടിയത്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ പതിനൊന്നില്‍ നിന്നും ഏഴാം സ്ഥാനത്തേക്ക് കുതിക്കാന്‍ ചെന്നൈ ടീമിന് കഴിയും.അതിനാല്‍ പ്ലേ ഓഫ് ലക്ഷ്യം വെച്ച് കൊണ്ട് കൈ മെയ് മറന്ന് ചെന്നൈയിന്‍ താരങ്ങള്‍ ഇന്നതെ മല്‍സരത്തില്‍ മാറ്റുരയ്ക്കും.ഇത് വരെ ഒരു ജയം പോലും നേടാത്ത ഹൈദരാബാദ് എഫ്സി ആണ് ലീഗ് പട്ടികയിലെ തന്നെ അവസാന സ്ഥാനക്കാര്‍.എല്ലാ പ്രതീക്ഷകളും കെട്ടടങ്ങിയ ഈ ടീമിന് പേരിന് കുറച്ച് ജയങ്ങള്‍ നേടുക എന്നത് മാത്രമേ ലക്ഷ്യം ഉള്ളൂ.