ബുണ്ടസ്ലിഗയില്‍ പിടി മുറുക്കാന്‍ മ്യൂണിക്ക് !!!!!!
മിഡ്‌വീക്കിലെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിന്ന് പുത്തൻ ആവേശം ഉള്‍ കൊണ്ട് ബയേണ്‍ മ്യൂണിക്ക് ഇന്ന് തങ്ങളുടെ ലീഗ് മല്‍സര രംഗത്തേക്ക് തിരിയും.മെയിന്‍സ് 05 ആണ് എതിരാളികള്‍.ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് കിക്കോഫ്.അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.റിവേര്‍സ് ഫിക്സ്ച്ചറില്‍ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ജയം മ്യൂണിക്കിന് ഒപ്പം ആയിരുന്നു.
ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് ബുണ്ടസ്ലിഗയില്‍ മ്യൂണിക്കിന് താളം പിഴക്കുന്നത്.ഈ സീസണില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ആയ ലേവര്‍കുസന് പത്ത് പോയിന്‍റ് പിന്നില്‍ ആയിരുന്നു.ഇത് അവരെ ഏറെ സമ്മര്‍ദത്തില്‍ ആഴ്ത്തിയിട്ടുണ്ട്.ഇത് കൂടാതെ മാനേജര്‍ ആയ ടൂഷലിനും താരങ്ങള്‍ക്കും മേല്‍ മാനേജ്മെന്‍റ് വലിയ പ്രഷര്‍ ആണ് നല്‍കുന്നത്.ഇനിയുള്ള പത്ത് മല്‍സരങ്ങളില്‍ ഒരു പോയിന്‍റ് പോലും നഷ്ട്ടപ്പെടുത്താന്‍ മ്യൂണിക്ക് മുതിരില്ല.ഫോമില്‍ ഉള്ള ഹാരി കെയിന്‍,മുസിയാല,മുള്ളര്‍ എന്നിവര്‍ ആണ് ബവേറിയന്‍സിന്റെ കരുത്ത്.പരിക്ക് മൂലം കിംഗ്സ്ലി കോമൻ, ബൗണ സാർ (ഇരുവരും കാൽമുട്ട്) നോയൽ അസെക്കോ , തരെക് ബുച്ച്മാൻ എന്നിവര്‍ ഇന്ന് മ്യൂണിക്കിന് ആയി കളിച്ചേക്കില്ല.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ മെയിന്‍സ് ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ആണ്.