പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആഴ്സണല്‍
ലണ്ടൻ എതിരാളികളായ ബ്രെൻ്റ്‌ഫോർഡിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആതിഥേയത്വം വഹിക്കുമ്പോൾ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ആഴ്സണല്‍ ശ്രമം തുടരും.കഴിഞ്ഞ ആറ് പ്രീമിയര്‍ മല്‍സരത്തില്‍ ജയം നേടിയ ആഴ്സണല്‍ നിലവില്‍ മൂന്നാം സ്ഥാനത്ത് ആണ്.ഒന്നാം സ്ഥാനത്ത് ഉള്ള ലിവര്‍പൂളില്‍ നിന്നും രണ്ടു പോയിന്‍റ് കുറവ് മാത്രമേ ഉള്ളൂ.
ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് ഇന്നതെ മല്‍സരം.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും പരസ്പരം കളിച്ചപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണല്‍ ജയം നേടിയിരുന്നു. ഓരോ മല്‍സരം കഴിയുംതോറും ആഴ്സണല്‍ ടീം കൂടുതല്‍ കരുത്തര്‍ ആയി മാറി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത ആറ് ഗോള്‍ ജയം നേടിയിരുന്നു.അതേ സമയം ബ്രെണ്ട്ഫോര്‍ഡ് സീസണിലെ ഏറ്റവും മോശം ഫോമില്‍ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ പ്രതാപികള്‍ ആയ ചെല്‍സിയെ സമനിലയില്‍ തളച്ചു എന്നത് അവര്‍ക്ക് നേരിയ ആശ്വാസം നല്കുന്നു.