മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ പരാജയ ക്ഷീണം മാറ്റാന്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആണ് കിക്കോഫ്.യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത മൂന്നു ഗോളിന് യുണൈറ്റഡ് ജയം നേടിയിരുന്നു.
പ്രീമിയർ ലീഗില്‍ ടോപ് ഫോര്‍ സ്ഥാനം നേടാനുള്ള അവസരം ഇനി യുണൈറ്റഡിന് ഏറെ കഠിനം ആണ്.നിലവില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ്.നാലാം സ്ഥാനത്ത് ഉള്ള ആസ്റ്റണ്‍ വില്ലയെക്കാള്‍ പതിനൊന്ന് പോയിന്‍റ് കുറവ് ആണ് യുണൈറ്റഡിന്.പുതിയ ഉടമക്ക് കീഴില്‍ ഫെബ്രുവരിയിൽ മാൻ യുണൈറ്റഡ് പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ സിറ്റിക്കെതിരെ പരാജയപ്പെട്ട് അവര്‍ വീണ്ടും പഴയ പലവിയിലേക്ക് മടങ്ങി പോയിരിക്കുന്നു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒന്നു പോലും ജയിക്കാന്‍ ആവാത്ത ഏവര്‍ട്ടന്‍ ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്ത് ആണ്.