ലൂയിസ് സുവാരസ് ഇന്‍ജുറി ടൈം സ്‌ട്രൈക്കിൽ നാഷ്‌വില്ലെയ്‌ക്കെതിരെ സമനില നേടി മയാമി
കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ വ്യാഴാഴ്‌ച രാത്രി നടന്ന മത്സരത്തിൽ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇൻ്റർ മിയാമി സമനില പൊരുതി നേടി.ലൂയിസ് സുവാരസ് സ്‌റ്റോപ്പേജ് ടൈമിലും ലയണൽ മെസ്സി രണ്ടാം പകുതിയിലും നേടിയ ഗോളുകള്‍ മയാമിക്ക് പുതു ജീവന്‍ നല്കി.റൗണ്ട് ഓഫ് 16 ൻ്റെ രണ്ടാം പാദത്തിനായി ടീമുകൾ അടുത്ത ബുധനാഴ്ച രാത്രി മിയാമിയിൽ ഏറ്റുമുട്ടും.
നാലാം മിനിറ്റിൽ ജേക്കബ് ഷാഫൽബർഗിൻ്റെ ആദ്യ ഗോളും പകുതി സമയത്തിനുശേഷം 47-ാം മിനിറ്റിൽ താരത്തിന്റെ രണ്ടാം ഗോളും നാഷ്‌വില്ലെയെ 2-0ന് മുന്നിലെത്തിച്ചു.നിശ്ചിത സമയത്തിൻ്റെ അഞ്ചാം മിനിറ്റിൽ മുൻ ബാഴ്‌സലോണ സഹതാരം സെർജിയോ ബുസ്‌ക്വെറ്റ്‌സിൻ്റെ ക്രോസ് ഹെഡ്ഡറിലൂടെ സുവാരസ് സമനിലയിലാക്കി.അതിനു മുന്നേ 52-ാം മിനിറ്റിൽ തൻ്റെ ആദ്യ കോൺകാകാഫ് ഗോളിലൂടെ മെസ്സി ഇൻ്റർ മിയാമിയെ സ്കോര്‍ ബോർഡിൽ എത്തിച്ചിരുന്നു.