റോമാഗ്നിയില്‍ വെന്തുരുകി ബ്രൈട്ടന്‍ !!!!!!!!!!
ഓരോ മല്‍സരം കഴിയുംതോറും റോമ പുതിയ ഉയരങ്ങളിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.ഇന്നലെ നടന്ന യൂറോപ്പ റൌണ്ട് ഓഫ് 16 മല്‍സരത്തില്‍ ഇംഗ്ലിഷ് ടീം ആയ ബ്രൈട്ടനെ എതിരില്ലാത്ത 4 ഗോളിന് ഇറ്റാലിയന്‍ പോരാളികള്‍ പരാജയപ്പെടുത്തി.തുടക്കം മുതല്‍ക്ക് തന്നെ അവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപ്പിക്കാന്‍ റോമന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു.മല്‍സരത്തില്‍ ഉടനീളം ഒരു നിമിഷത്തില്‍ പോലും റോമയ്ക്ക് എതിരെ ഭീഷണി ഉയര്‍ത്താന്‍ ബ്രൈട്ടൈന് കഴിഞ്ഞില്ല.പൗലോ ഡിബാല, റൊമേലു ലുക്കാക്കു, ജിയാൻലൂക്ക മാൻസിനി ,ബ്രയാൻ ക്രിസ്റ്റാൻ്റേ എന്നിവര്‍ ആണ് റോമയുടെ ഗോള്‍ സ്കോറര്‍മാര്‍.
അസര്‍ ബൈജാന്‍ ടീം ആയ fk ഖരാബാഗ് ഇന്നലെ ബയെര്‍ ലേവര്‍കുസനെ നല്ല രീതിയില്‍ പരീക്ഷിച്ചു.റൌണ്ട് ഓഫ് 16 ആദ്യ ലെഗ് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.രണ്ടു ഗോള്‍ ലീഡ് നേടി ആദ്യ പകുതിയില്‍ തന്നെ ജര്‍മന്‍ ക്ലബിനെ സമ്മര്‍ദത്തില്‍ ആഴ്ത്താന്‍ ഖരാബാഗിന് കഴിഞ്ഞു.യാസിൻ ബെൻസിയ , ജുനിഞ്ഞോ എന്നിവര്‍ ആണ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയ ഖരാബാഗ് താരങ്ങള്‍.പരാജയഭീതി മണത്ത ലേവര്‍കുസന്‍ 70 ആം മിനുട്ടില്‍ ഫ്ലോറിയൻ വിർട്ട്സിലൂടെയും 92 ആം മിനുട്ടില്‍ പാട്രിക് ഷിക്കിലൂടെയും തിരിച്ചടിച്ച് സമനില പിടിച്ച് വാങ്ങി.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളോടെ പരാജയപ്പെടാതെ 35 മല്‍സരങ്ങള്‍ സാബിയുടെ ടീം പൂര്‍ത്തിയാക്കി.