സ്പാർട്ട പ്രാഗിനെ തകര്‍ത്ത് ലിവര്‍പൂള്‍
യൂറോപ്പ ലീഗ് റൌണ്ട് ഓഫ് 16 ല്‍ മികച്ച തുടക്കം കുറിച്ച് ലിവര്‍പൂള്‍.സ്പാർട്ട പ്രാഗിനെ 5-1 ന് അവരുടെ തട്ടകത്തില്‍ തന്നെ പോയി തോല്‍പ്പിക്കാന്‍ റെഡ്സിന് കഴിഞ്ഞു.ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയ ലിവർപൂൾ ഗെയിമിൽ ആധിപത്യം പുലർത്തുകയും ഇടവേളയ്ക്ക് മുന്‍പ് തന്നെ മൂന്നു ഗോള്‍ നേടുകയും ചെയ്തു.
പെനാല്‍ട്ടിയിലൂടെ അലക്സിസ് മാക് അലിസ്റ്ററും അത് കൂടാതെ ഡബിള്‍ അടിച്ച് ഡാർവിൻ നൂനെസും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.രണ്ടാം പകുതിയില്‍ അതേ കുതിപ്പ് തുടര്‍ന്ന ലിവര്‍പൂള്‍ ലൂയിസ് ദിയാസ്, ഡൊമിനിക് സോബോസ്ലായ് എന്നിവരിലൂടെ സ്കോര്‍ 5 ലേക്ക് ഉയര്‍ത്തി.ഈ മല്‍സരത്തില്‍ ആകപ്പാടെ ഒരേ ഒരു അബദ്ധം മാത്രമേ ലിവര്‍പൂളിന് പറ്റിയുള്ളൂ.യുവ പ്രതിരോധ താരം ആയ കൊണര്‍ ബ്രാഡ്ളിയുടെ ഓണ്‍ ഗോള്‍.അദ്ദേഹം 46 ആം മിനുട്ടില്‍ ജോ ഗോമസിന് പകരം ആണ് കളിയ്ക്കാന്‍ ഇറങ്ങിയത്.മാര്‍ച്ച് പതിനഞ്ചിന് ആണ് ഈ മല്‍സരത്തിന്റെ രണ്ടാം പാദം.