അന്‍സലോട്ടിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ ; ഹര്‍ജി മാഡ്രിഡ് കോടതിയില്‍
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ഇന്ന് ഒരു പുതിയ അഭ്യർത്ഥനയുമായി കോടതിക്ക് മുന്നില്‍ ഹാജര്‍ ആയിരിക്കുന്നു.ബുധനാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, മാഡ്രിഡിൻ്റെ റീജിയണൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർ, 64-കാരനായ ആൻസലോട്ടി, ഇമേജ് അവകാശങ്ങൾക്കായുള്ള വരുമാനം സംബന്ധിച്ച് നികുതി തട്ടിപ്പുകൾ നടത്തിയതായി ആരോപ്പിക്കുന്നു.
2014 മുതൽ 2015 വരെ രണ്ട് തവണയാണ് അദ്ദേഹം ഇത് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. രണ്ടു തവണകളില്‍ ആയി 1 മില്യൺ യൂറോ വരെ അദ്ദേഹം ടാക്സ് വെട്ടിച്ചിട്ടുണ്ട്.ഈ വാര്‍ത്ത ഇന്ന് വൈകുന്നേരം ആണ് ഫൂട്ബോള്‍ ലോകത്ത് പടര്‍ന്ന് പന്തലിച്ചത്.സ്പാനിഷ് മാധ്യമങ്ങള്‍ ഇതിനെ തുടര്‍ന്നു അനേകം തവണ അന്‍സലോട്ടിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി എങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാര്‍ ആയിരുന്നില്ല.2013 ലെ സമ്മറില്‍ റയലിലേക്ക് എത്തിയ അന്‍സാലോട്ടി അവര്‍ ഒരു ദശാബ്ദത്തോളം കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടി കൊടുത്താണ് മടങ്ങിയത്.