തീപിടിത്തത്തെ തുടർന്ന് നോർത്ത് എൻഡ് – സതാംട്ടണ്‍ മല്‍സരം മാറ്റി വെച്ചു
സെൻ്റ് മേരീസ് സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തത്തെ തുടർന്ന് ഇന്ന് നടത്താന്‍ ഉറച്ച പ്രെസ്റ്റൺ നോർത്ത് എൻഡുമായുള്ള സതാംപ്ടണിൻ്റെ ചാമ്പ്യൻഷിപ്പ് പോരാട്ടം മാറ്റിവച്ചതായി ക്ലബ് അധികൃതർ അറിയിച്ചു.തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികളോടും അത്യാഹിത സേവനങ്ങളോടും കൂടിയാലോചിച്ചിട്ടുണ്ടെന്നും ക്ലബ് കൂട്ടിച്ചേർത്തു.അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നത് തുടരുന്നതിനാൽ, സംഭവം പ്രദേശത്ത് കളിക്കാര്‍ എത്തിയാല്‍ അത് വലിയ അത്യാഹിതങ്ങളിലേക്ക് നയിക്കും എന്നു കരുത്തുന്നതായും ലോക്കല്‍ മാധ്യമങ്ങള്‍ പറഞ്ഞു.
ഇന്നതെ മല്‍സരത്തിന് ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് ഇനി എന്നു ഈ മല്‍സരം കളിക്കുന്നുവോ അന്ന് ഇതേ ടിക്കറ്റ് വെച്ച് തന്നെ കളി കാണാന്‍ പോകാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.എന്നേക്ക് ആണ് കളി മാറ്റി വെച്ചത് എന്നത് ഇത് വരെ അറിയിച്ചിട്ടില്ല. ചാമ്പ്യൻഷിപ്പിൽ സതാംപ്ടൺ നാലാമതും പ്രെസ്റ്റൺ ഒമ്പതാമതുമാണ്.