ലാസിയോയെ മറികടന്ന് മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
ലാസിയൊക്കെതിരെ ആദ്യ പാദ മല്‍സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടു എങ്കിലും ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ മ്യൂണിക്കിനെ അങ്ങനെ പെട്ടെന്നൊന്നും എഴുതി തള്ളാന്‍ കഴിയുന്നില്ല എന്ന് തെളിയിച്ചു.ഇന്നലെ നടന്ന ഹോം മല്‍സരത്തില്‍ മ്യൂണിക്ക് എതിരില്ലാത്ത മൂന്നു ഗോളിന് ലാസിയോ ടീമിനെ പരാജയപ്പെടുത്തി.ഇന്നലെയും ജര്‍മന്‍ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഹാരി കെയിന്‍ തന്നെ ആണ്.
തുടക്കം മുതല്‍ക്ക് തന്നെ നിരവധി അവസരങ്ങള്‍ സൃഷ്ട്ടിച്ച മ്യൂണിക്ക് 38 ആം മിനുട്ടില്‍ ലീഡ് നേടി.ഇതോടെ അഗ്രിഗേറ്റ് സ്കോര്‍ 1-1 എന്ന നിലയില്‍ എത്തി.45 മിനുട്ടില്‍ ഡി ലൈറ്റിന്‍റെ സഹായത്തോടെ മുള്ളര്‍ രണ്ടാം ഗോള്‍ കൂടി നേടിയതോടെ മ്യൂണിക്ക് മല്‍സരത്തിലെ പിടി മുറുക്കി.അതോടെ തന്നെ ലാസിയോയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മോഹങ്ങള്‍ ചാമ്പല്‍ ആയി.66 ആം മിനുട്ടില്‍ മ്യൂണിക്കിന്റെ സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി കൊണ്ട് കെയിന്‍ വീണ്ടും അവതരിച്ചു.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ആകപ്പാടെ നേടിയ ഒരേ ഒരു വിജയം മാത്രം ആണിത്.അതിനാല്‍ ഈ മല്‍സരഫലം ടൂഷലിന് ഏറെ ആശ്വാസവും സന്തോഷവും നല്കുന്നു.