ബാഴ്‌സലോണയുടെ ഡി ജോങ്, പെഡ്രി എന്നിവര്‍ ഏപ്രില്‍ മാസത്തിലെ ഇനി കളിക്കുകയുള്ളൂ
അടുത്തയാഴ്ച നാപ്പോളിക്കെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ ഫ്രെങ്കി ഡി ജോംഗും പെഡ്രിയും കളിച്ചേക്കില്ല.പരിക്ക് മൂലം കഴിഞ്ഞ അഞ്ചു മാസമായി ഗാവി വിശ്രമത്തില്‍ ആണ്.ഈ അവസ്ഥയില്‍ ബാഴ്സയുടെ ഏറ്റവും മികച്ച ഡിപാര്‍ട്ട്മെന്‍റ് ആയ മിഡ്ഫീല്‍ഡിലും പ്രശ്നം ആരംഭിച്ചേക്കും.ലാലിഗ , ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ ഇനി ബാഴ്സക്ക് ഫെര്‍മിന്‍ ലോപസ്,റോമിയു എന്നിവരെ കലിപ്പിക്കാന്‍ നിര്‍ബന്ധിതര്‍ ആയേക്കും.
ലാലിഗയിൽ അത്‌ലറ്റിക് ക്ലബിനെതിരെ ഞായറാഴ്ച നടന്ന ഗോൾ രഹിത മല്‍സരത്തില്‍ ആണ് പെഡ്രിക്കും ഡി യോങ്ങിനും പരിക്ക് സംഭവിക്കുന്നത്.റിപ്പോര്‍ട്ട് പ്രകാരം അവര്‍ ഒരു മാസം കഴിഞ്ഞേ തിരിച്ചുവരൂ.തുടയില്‍ ആണ് പെഡ്രിക്ക് പരിക്ക് സംഭവിച്ചിരിക്കുന്നത്.പെഡ്രിയുടെ സമീപകാല പരിക്കിൻ്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മടങ്ങി വരവില്‍ സാവി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയേക്കും.ഡി യോങ്ങിന്‍റെ പരിക്കും പെഡ്രിയെ പോലെ അത്ര സാരം ഉള്ളതല്ല.