പ്രീമിയര്‍ ലീഗില്‍ പിടി മുറുക്കാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും പിടി മുറുക്കുമ്പോള്‍ അര്‍ട്ടേട്ടയും സംഘവും ഇന്ന് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ കളിയ്ക്കാന്‍ ഇറങ്ങും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ഷെഫീൽഡ് യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ബ്രാമാൽ ലെയ്‌നിൽ വെച്ചാണ് കിക്കോഫ് നടക്കാന്‍ പോകുന്നത്.
ഇതിന് മുന്നേ ഈ രണ്ടു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത അഞ്ചു ഗോളിന് ആഴ്സണല്‍ ജയം നേടിയിരുന്നു.ഇന്നതെ മല്‍സരത്തില്‍ അതേ ഫോമില്‍ തന്നെ വീണ്ടും കളിയ്ക്കാന്‍ ആണ് ആഴ്സണല്‍ പദ്ധതി ഇടുന്നത്.കഴിഞ്ഞ ആറ് പ്രീമിയര്‍ ലീഗ് മല്‍സരത്തിലും ജയം നേടി കൊണ്ട് ആഴ്സണല്‍ സീസണിന്‍റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചു വരവാണ് നടത്തി കൊണ്ടിരിക്കുന്നത്.പരിക്കിലൂടെ അനേകം താരങ്ങള്‍ കളിക്കുന്നില്ല എങ്കിലും വിശ്രമം പൂര്‍ത്തിയാക്കി ഗബ്രിയേല്‍ ജീസസ് മടങ്ങി എത്തിയത് അര്‍ട്ടേട്ടക്ക് ഏറെ സന്തോഷം പകരുന്നു.