യുവന്‍റസിനെ പരാജയപ്പെടുത്തി നാപൊളി
സീരി എ യില്‍ ഒരു തിരിച്ചുവരവിന് വേണ്ടി ലക്ഷ്യം ഇടുന്ന യുവന്‍റസിന് വീണ്ടും തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളി യുവെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ജയത്തോടെ നാപൊളി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറി.
മല്‍സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ നാപൊളി ആധിപത്യം പുലര്‍ത്തിയിരുന്നു.നിരവധി സാഹചര്യങ്ങള്‍ സൃഷ്ട്ടിച്ച നാപൊളി 42 ആം മിനുട്ടില്‍ ആണ് ലീഡ് എടുത്തത്. ക്വിച്ച കരത്സ്കേലിയയാണ് അവര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്.ഇതിന് മറുപടി നല്കാന്‍ വേണ്ടി യുവേ ഏറെ ശ്രമങ്ങള്‍ നടത്തി എങ്കിലും 81 ആം മിനുട്ടില്‍ മാത്രം ആണ് അവര്‍ ലക്ഷ്യം കണ്ടെത്തിയത്.81 ആം മിനുട്ടില്‍ കിയേസ നേടിയ ഗോളില്‍ സമനില നേടി എന്ന ആശ്വാസത്തില്‍ ഇരുന്ന യുവെക്ക് തിരിച്ചടി നല്കി കൊണ്ട് പകരക്കാരന്‍ ആയി ഇറങ്ങിയ ജിയാകോമോ റാസ്പഡോറി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.പരാജയം നേരിട്ടു എങ്കിലും ഇപ്പൊഴും യുവന്‍റസ് തന്നെ ആണ് ഇപ്പോഴും ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.