ഗോൾ രഹിത സമനിലയിൽ കലാശിച്ച് ബാഴ്‌സലോണ – അത്‌ലറ്റിക് മല്‍സരം
റയല്‍ മാഡ്രിഡിനെ സമനിലയില്‍ വലന്‍സിയ തളച്ചത് മുതല്‍ എടുക്കാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ ബിലിബാവോയുമായി സമനിലയില്‍ പിരിയാന്‍ ആയിരുന്നു അവരുടെ വിധി.എന്നാല്‍ തോല്‍വിയെക്കാള്‍ അവരെ ഏറെ വേദനിപ്പിച്ചിരിക്കുന്നത് ഫ്രെങ്കി ഡി യോങ്ങിന്‍റെയും പെഡ്രിയുടെയും പരിക്ക് ആണ്.ഇന്നലെ ആദ്യ പകുതിയില്‍ തന്നെ ഇരുവരും പരിക്കേറ്റ് പുറത്തായി.
കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ഫോമിലേക്ക് മടങ്ങി എത്തി എന്നു ബാഴ്സ താരങ്ങള്‍ തോന്നിച്ചിരുന്നു.മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാനും എതിരാളികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന പണ്ടത്തെ കറ്റാലന്‍ ടീമിനെ കഴിഞ്ഞ മല്‍സരത്തില്‍ ഗെറ്റാഫെക്കെതിരെ കണ്ടിരുന്നു.എന്നാല്‍ ഇന്നലത്തെ പ്രകടനം തീര്‍ത്തൂം ശോകം ആയിരുന്നു.ഒരു തരത്തില്‍ പോലും ബാഴ്സക്ക് മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല.കഴിഞ്ഞ മാസത്തെ ലാലിഗ പ്ലേയര്‍ ആയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയും ഇന്നലെ വളരെ മോശം ഫോമില്‍ ആയിരുന്നു കളിച്ചത്.ജയിച്ചിരുന്നു എങ്കില്‍ ലാലിഗയില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം ആയിരുന്നു ബാഴ്സ തട്ടി കളഞ്ഞത്.