മാഞ്ചസ്റ്റര്‍ ഇസ് ബ്ല്യൂ !!!!!!!!!!!!!!
എട്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ശേഷിക്കുന്ന സമയം ബസ് പാര്‍ക്ക് ചെയ്ത് കളിച്ച യുണൈറ്റഡിന് രണ്ടാം പകുതിയില്‍ തിരിച്ചടി ലഭിച്ചു.ഫില്‍ ഫോഡന്‍ നേടിയ ഇരട്ട ഗോളുകളും ഇന്‍ജുറി ടൈമില്‍ ഹാലണ്ടിന്റെ പ്രഹരവും സിറ്റിയെ ഈ മല്‍സരം 3-1 നു ജയം നേടാന്‍ സഹായിച്ചു.എട്ടാം മിനുട്ടില്‍ ഒരു മികച്ച ഗോളിലൂടെ റാഷ്ഫോര്‍ഡ് ആണ് യുണൈറ്റഡിനെ മുന്നില്‍ എത്തിച്ചത്.

ഇതിന് ശേഷം സിറ്റി തുരു തുരെ യുണൈറ്റഡ് ബോക്സിലേക്ക് ആക്രമണം നടത്തി കൊണ്ടിരുന്നു.എന്നാല്‍ യുണൈറ്റഡ് താരങ്ങള്‍ എല്ലാവരും ബോക്സിന് വെളിയില്‍ നിന്നു ഇറങ്ങാതെ തന്നെ ഒരു മികച്ച പ്രതിരോധ വലയം തീര്‍ത്തു.ഇതില്‍ എടുത്തു പറയേണ്ടത് വരാനെ,ഒനാന എന്നിവരുടെ പ്രകടനം ആണ്.56 ആം മിനുട്ടില്‍ ഫോഡന്‍ ആദ്യ ഗോള്‍ നേടിയതോടെ തന്നെ യുണൈറ്റഡിന്‍റെ എല്ലാ വീര്യവും ചോര്‍ന്നു.അത് കഴിഞ്ഞ് താരം 80 ആം മിനുറ്റിലും മറ്റൊരു ഗോളോടെ യുണൈറ്റഡിന്‍റെ സമനില പ്രതീക്ഷകളും തകര്‍ത്ത് വിട്ടു.മല്‍സരത്തില്‍ ഉടനീളം മോശം ഫോമില്‍ കളിച്ച ഏര്‍ലിങ് ഹാലണ്ട് എക്സ്ട്രാ ടൈമില്‍ ഒരു ഗോള്‍ നേടി നേരിയ ഒരു തിരിച്ചുവരവ് നടത്തി.