നീല കാര്‍ഡ് ഐഡിയ അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് അപ്പാടെ തള്ളി കളഞ്ഞു
പരീക്ഷണത്തിൻ്റെ ഭാഗമായി പുതിയ നീല കാർഡ് അവതരിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) ശനിയാഴ്ച തീരുമാനിച്ചു.കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഫൂട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്‍റെ തീരുമാനം ആയിരുന്നു ഇത്.നീല കാര്‍ഡ് ലഭിച്ചാല്‍ അത് ലഭിച്ച താരം കളത്തിന് പുറത്ത് ഇരിക്കണം.ഇത് ചോദ്യം ചെയ്യാന്‍ ടീമിലെ ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമേ കഴിയൂ.
നീല കാർഡ് ഉപയോഗം ഉൾപ്പെടെയുള്ള ട്രയലിനുള്ള പ്രോട്ടോക്കോൾ ഫെബ്രുവരി 9 ന് IFAB പ്രഖ്യാപിക്കേണ്ടതായിരുന്നു.എന്നാല്‍ പല ലീഗുകളില്‍ നിന്നും താരങ്ങളില്‍ നിന്നും ഏറ്റ വിമര്‍ശനം മൂലം അത് അപ്പോള്‍ തന്നെ നടന്നില്ല.ഇതിനെതിരെ ഫിഫയും കൂടി പരസ്യമായി വന്നതോടെ ഈ നിയമം കുപ്പത്തൊട്ടിയില്‍ ഇടേണ്ടി വന്നു അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്.ജൂനിയര്‍ ഫൂട്ബോളില്‍ നടത്തിയ പരീക്ഷണത്തില്‍ നീല കാര്‍ഡ് ഒരു വമ്പന്‍ വിജയം ആയിരുന്നു എന്നും അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് അങ്കം വെളിപ്പെടുത്തി.