പ്രീമിയര്‍ ലീഗില്‍ ഇന്ന് മിഡ് ടേബിള്‍ ടീമുകളുടെ ഉശിരന്‍ പോരാട്ടം
എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ നിന്ന് യോഗ്യത നേടിയ ന്യൂകാസിലും വോൾവർഹാംപ്ടൺ വാണ്ടറേഴ്സും ഇന്ന് പരസ്പരം ഏറ്റുമുട്ടും.സെൻ്റ് ജെയിംസ് പാർക്കിൽ ഇന്നു ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ വൂള്‍വ്സ് ഒന്‍പതാം സ്ഥാനത്തും ന്യൂ കാസില്‍ യുണൈറ്റഡ് പത്താം സ്ഥാനത്തും.ഇന്നതെ മല്‍സരത്തില്‍ ആര് ജയം നെടുന്നോ ഏഴാം സ്ഥാനം വരെ മുന്നേറാനുള്ള അവസരം അവര്‍ക്ക് ലഭിക്കും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഒരു മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.ന്യൂ കാസില്‍ യുണൈറ്റഡ് നിലവില്‍ ഫോമിന്‍റെ ഏറ്റവും താഴ്ന്ന പൊസിഷനില്‍ ആണ്.ആഴ്സണല്‍ ടീമിനെതിരെ ഏറ്റ പരാജയത്തിന് ശേഷം എഫ് എ കപ്പില്‍ ചാംപ്യന്‍ഷിപ്പ് ടീം മാത്രമായ ബ്ലാക്ബെര്‍ണ്‍ റോവേര്‍സിനെതിരെ പെനാല്‍ട്ടിയില്‍ മാത്രം ആണ് ജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞത്.ടീമിനെ നിലവില്‍ ചുറ്റി പറ്റി നില്‍ക്കുന്ന മോശം പരിസ്ഥിതി മാറ്റാന്‍ മാനേജര്‍ എഡി ഹോവ് കാര്യമായി എന്തെങ്കിലും പെട്ടെന്ന് ചെയ്താലേ മതിയാകൂ.