വിക്ടർ ഗ്യോക്കറസ് : എസി മിലാന്‍റെ നിരീക്ഷണത്തില്‍ ഉള്ള പുതിയ സ്ട്രൈക്കര്‍
എസി മിലാൻ യൂറോപ്പിൽ ഉടനീളം ഒരു മികച്ച ഭാവി സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണ്.അവരുടെ അന്വേഷണത്തിന് അന്ത്യം അടുക്കുമ്പോള്‍ മാനേജ്മെന്‍റ് ഒരു യുവ താരത്തിന് മേല്‍ അതിയായ ആത്മവിശ്വാസം പുലര്‍ത്തുന്നതായി കാണപ്പെട്ടു.അത് സ്പോര്‍ട്ടിങ് സിപി ഫോര്‍വേഡ് ആയ വിക്ടർ ഗ്യോക്കറസ് ആണ്.
ഈ സീസണില്‍ താരം 33 മല്‍സരങ്ങളില്‍ നിന്ന് 30 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ആണ് താരം കവന്‍റ്റി സിറ്റിയില്‍ നിന്നും പോര്‍ച്ചുഗീസ് ക്ലബിലേക്ക് എത്തിയത്.25 വയസായ താരം സ്പോര്‍ട്ടിങ്ങില്‍ എത്തിയപ്പോള്‍ ആണ് കരിയര്‍ പീക്ക് പ്രകടനങ്ങള്‍ പുറത്ത് എടുക്കാന്‍ തുടങ്ങിയത്.താരത്തിന്‍റെ നിലവിലെ കരാര്‍ 2028 വരെ ഉണ്ട്.എന്നാല്‍ അദ്ദേഹത്തിന്റെ ഫോമിലേക്ക് ഉള്ള പെട്ടെന്നുള്ള ഈ ഉയര്‍ച്ച പല ക്ലബുകളുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയായിട്ടുണ്ട്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ എസി മിലാന്‍ തന്നെ ആണ്.