ആന്‍റണിക്ക് ഇനിയും സാവകാശം നല്‍കില്ല ;സമ്മറില്‍ തന്നെ താരത്തിനെ കുടി ഒഴിപ്പിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് വേനൽക്കാല വിന്‍റോയില്‍ വിംഗർ ആൻ്റണിയെ വില്‍ക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്‍റെ ഇതുവരെയുള്ള ഫോമില്‍ ക്ലബ് അധികൃതരും മാനേജറും ഏറെ നിരാശയില്‍ ആണ്.ഇനിയും താരത്തിനു സാവകാശം നല്കാന്‍ അവര്‍ തയ്യാറല്ല.അതിനാല്‍ കിട്ടുന്ന പരമാവധി തുകക്ക് താരത്തിനെ ഈ സമ്മറില്‍ തന്നെ അവര്‍ വില്‍ക്കും.

താരത്തിനു വേണ്ടി യുണൈറ്റഡ് മുടക്കിയത് 84 മില്യണ്‍ യൂറോ ആയിരുന്നു.ഇതിന്‍റെ പകുതി എങ്കിലും താരത്തിനെ നിലവില്‍ വിറ്റാല്‍ കിട്ടും എന്ന് മാര്‍ക്കറ്റ് വാല്യൂ വെച്ച് തോന്നുന്നില്ല.അറ്റാക്കിങ് തേര്‍ഡില്‍ വേണ്ട പോലെ ഫോം ഇല്ലെങ്കിലും ചില ഫോര്‍വേഡുകളുടെ അവര്‍ കളിക്കുന്ന ഫൂട്ബോള്‍ ശൈലി വെച്ച് എങ്കിലും അവര്‍ക്ക് മൂല്യം ഏറും.ഉദാഹരണത്തിന് ജോവാ ഫെലിക്സ്,റഫീഞ്ഞ എന്നിവര്‍.എന്നാല്‍ ആന്തണി എന്ന താരം ഏത് മേഘലയിലും ക്ലബിന് ഒരു മുതല്‍ കൂട്ടല്ല.അതിനാല്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് റേറ്റ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.