കരബാവോ കപ്പ് ഫൈനല്‍ ; റഫറിക്കെതിരെ കലി തുള്ളി ക്ലോപ്പ്
ചെല്‍സിക്കേതിരെ കരബാവോ കപ്പ് ഫൈനലില്‍ ജയം നേടി എങ്കിലും ക്ലോപ്പ് ഏറെ ദേഷ്യത്തില്‍ ആണ്.ഇന്നലത്തെ മല്‍സരത്തില്‍ ലിവര്‍പൂള്‍ താരം ആയ റയാൻ ഗ്രാവൻബെർച്ചിനെതിരെ ഫൌള്‍ ചെയ്ത മോയിസെസ് കെയ്‌സെഡോയ്‌ക്കെതിരെ നടപടിയെടുക്കാത്തത് ആണ് ക്ലോപ്പിനെ ഏറെ ചൊടിപ്പിച്ചത്.റഫറി ക്രിസ് കവാനിക്ക് ഒരു പ്രോഷണല്‍ പരിചയവും ഇല്ലാത്ത ഒരു വ്യക്തി ആണ് എന്നു മല്‍സരശേഷം ക്ലോപ്പ് പറഞ്ഞു.
22 മിനിറ്റിനുള്ളിൽ കെയ്‌സെഡോയുടെ ടാക്കിള്‍ മൂലം ഇടത് കണങ്കാലിന് പരിക്ക് എറ്റ് ഗ്രാവൻബെർച്ചിനെ സ്ട്രെച്ചറിൽ ആണ് പിച്ചില്‍ നിന്നും കൊണ്ട് പോയത്.ഈ ഫൌള്‍ ഉണ്ടായതിനെ തുടര്‍ന്നു റഫറി കവാനി കളി തുടരാന്‍ ആവശ്യപ്പെട്ടു.അദ്ദേഹം വാര്‍ ഒഫീഷ്യല്‍സിന്‍റെ തീരുമാനം പോലും ആവശ്യപ്പെട്ടിട്ടില്ല എന്നത് ക്ലോപ്പിന്‍റെ ദേഷ്യം വര്‍ധിപ്പിച്ചു.പരിക്ക് മൂലം പല സുപ്രധാന താരങ്ങളുടെ സേവനം ഇല്ലാതെ ആണ് ലിവര്‍പൂള്‍ ഇന്നലെ കളിച്ചത്.ഈ സമയത്ത് ഗ്രാവൻബെർച്ചിനെ കൂടി നഷ്ട്ടപ്പെട്ടത് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ലിവര്‍പൂളിനെ ഏറെ ബാധിക്കും.