റിലഗേഷന്‍ ഭീഷണി നേരിടുന്ന ഫ്രോസിനോണിനെതിരെ പൊരുതി നേടിയ ജയവുമായി യുവന്‍റസ്
ഒരു ഗോളിന് പിന്നില്‍ നിന്നു വന്ന ശേഷം യുവാന്‍റസ് ഫ്രോസിനോനിനെ ഒരു ഗോളിന് കീഴ്പ്പെടുത്തി.എക്സ്ട്രാ ടൈമില്‍ നേടിയ ഗോള്‍ ആണ് അവര്‍ക്ക് വിജയം നേടി കൊടുത്തത്. കഴിഞ്ഞ നാല് മസ്ലരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ കഴിയാതെ പോയ ഓള്‍ഡ് ലേഡിക്ക് ഇത് വളരെ ആശ്വാസം നല്‍കുന്ന ഒരു വിജയം ആണ്.
വാലിദ് ചെദ്ദിര, മാർക്കോ ബ്രെസിയാനിനി എന്നിവര്‍ ആണ് ഫ്രോസിനോണിന് വേണ്ടി ഗോളുകള്‍ നേടിയത്.വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻ്റർനാഷണൽ താരം വെസ്റ്റൺ മക്കെന്നിക്ക് പരിക്ക് മൂലം കളം വിടേണ്ടി വന്നത് യുവേക്ക് തിരിച്ചടിയായി.അദ്ദേഹം ആണ് യുവന്‍റസിന് വേണ്ടി രണ്ടു ഗോളിന് വഴി ഒരുക്കിയത്.ഇരട്ട ഗോള്‍ നേടി ദുസാൻ വ്ലാഹോവിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും 95 ആം മിനുട്ടില്‍ വിജയ ഗോള്‍ നേടിയ ഡാനിയേൽ റുഗാനി തന്നെ ആണ് യുവേയുടെ ഇന്നലത്തെ മല്‍സരത്തിലെ ക്ലച്ച് മോമെന്റിലെ നായകന്‍!!!!!!!