സൂപ്പര്‍ സണ്‍ഡേ ; ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ ഇന്ന് ക്ലോപ്പ് vs പൊച്ചേട്ടീഞ്ഞോ
2021-22 ഈഎഫ്എല്‍ കപ്പിന്‍റെ തനിയാവര്‍ത്തനം ആണ് ഇന്നും സംഭവിക്കാന്‍ പോകുന്നത്.ഇന്ന് നടക്കാന്‍ പോകുന്ന ഫൈനലില്‍ ചെല്‍സി – ലിവര്‍പൂള്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും.2021 -22 ല്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലോടെ ചെല്‍സിയെ മറികടക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞിരുന്നു.അതിനു പ്രതികാരം ചെയ്യാനുള്ള അവസരം ആണ് ലണ്ടന്‍ ബ്ലൂസിന് കിട്ടിയിരിക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ഇംഗ്ലണ്ടിലെ പ്രമുഖ സ്റ്റേഡിയം ആയ വെംബ്ലിയില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവിലെ സാഹചര്യം അനുസരിച്ച് ലിവര്‍പൂള്‍ ചെല്‍സിയേക്കാള്‍ എത്രയോ മുകളില്‍ ആണ്.ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അവരെ ഇതുവരെ ഏത് തരത്തില്‍ ഉള്ള പരീക്ഷണവും നേരിട്ടിട്ടില്ല.എന്നാല്‍ ചെല്‍സി എപ്പോള്‍ എന്തു ചെയ്യും എന്നത് പ്രവചിക്കാന്‍ കഴിയില്ല.അതിനാല്‍ തന്നെ നോക്കൌട്ട് മല്‍സരങ്ങളില്‍ ചെല്‍സിയെ ഏറെ ഭയക്കണം.കഴിഞ്ഞ തവണ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയത് പ്രീമിയര്‍ ലീഗില്‍ ആയിരുന്നു.അന്ന് എതിരില്ലാത്ത നാല് ഗോളിന് ലിവര്‍പൂള്‍ ചെല്‍സിയെ തകര്‍ത്ത് എറിഞ്ഞിരുന്നു.