എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ന്യൂ കാസിലിന് ദാരുണാന്ത്യം
പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ജയം നേടി കൊണ്ട് ആഴ്സണല്‍ തങ്ങളുടെ ടൈറ്റില്‍ റേസ് കൂടുതല്‍ വളരെ ശക്തമാക്കിയിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ഗണേര്‍സ് വിജയം നേടിയത്.റിവേര്‍സ് ഫിക്സ്ച്ചറില്‍ തങ്ങളെ തോല്‍പ്പിച്ചതിന്റെ മധുര പ്രതികാരവും ആഴ്സണല്‍ ടീമിന് ഇന്നലെ നേടാന്‍ കഴിഞ്ഞു.
സ്വെൻ ബോട്ട്‌മാൻ നേടിയ സെൽഫ് ഗോളും കായി ഹാവെര്‍റ്റ്സ് നേടിയ ഗോളും ആഴ്സണല്‍ ടീമിന് രണ്ടു ഗോള്‍ ലീഡ് നേടി കൊടുത്തു. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ ന്യൂ കാസിലിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നിരുന്നു.രണ്ടാം പകുതിയില്‍ ഗോള്‍ വേട്ട തുടര്‍ന്ന ബുക്കായോ സാക്ക,ജേക്കബ് കിവിയോർ എന്നിവരിലൂടെ ആഴ്സണല്‍ നാല് ഗോള്‍ മൈല്സ്റ്റോണ്‍ പൂര്‍ത്തിയാക്കി.ന്യൂ കാസിലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ജോ വിലോക്ക് ആയിരുന്നു.84 ആം മിനുട്ടില്‍ ആണ് മുന്‍ ആഴ്സണല്‍ ഫോര്‍വേഡ് ഡാൻ ബേണിന്‍റെ ക്രോസ് വലയില്‍ എത്തിച്ചത്.