ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മറഡോണ ഡെര്‍ബി !!!!!!!!
ഡീഗോ മറഡോണ കളിച്ച ക്ലബുകള്‍ ആയ ബാഴ്സലോണയും നാപൊളിയും ഇന്ന് പരസ്പരം ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ ക്വാര്‍ട്ടര്‍ മാച്ചില്‍ വെച്ച് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് നാപൊളിയുടെ ഹോം ഗ്രൌണ്ട് ആയ മറഡോണ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.
ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയത് 2021-22 യൂറോപ്പ ലീഗിൻ്റെ പ്ലേ ഓഫ് റൗണ്ട്. മാച്ചില്‍ ആണ്.അന്ന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സ ജയം നേടിയിരുന്നു.കഴിഞ്ഞ സീസണില്‍ സീരി എ ലാലിഗ ചാമ്പ്യന്മാര്‍ ആയ ഈ രണ്ടു ടീമുകളും വളരെ മോശം ഫോമില്‍ ആണ് ഈ സീസണില്‍ കളിച്ച് കൊണ്ടിരിക്കുന്നത്.ലീഗില്‍ തങ്ങളുടെ നിയന്ത്രണം ഇരുവര്‍ക്കും നഷ്ട്ടപ്പെട്ട് കഴിഞ്ഞു.ഈ സീസണില്‍ മാത്രം മൂന്നു മാനേജര്‍മാര്‍ക്ക് കീഴില്‍ കളിച്ച ഈ നാപ്പോളി ടീം നിലവില്‍ ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ബാഴ്സക്ക് ആണ് എങ്കിലും നോക്കൌട്ട് റൌണ്ടില്‍ മുന്‍ നിര യൂറോപ്പിയന്‍ ക്ലബുകള്‍ക്കെതിരെ വളരെ മോശം ഫോം ആണ് ഈ ടീം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറത്ത് എടുത്ത് കൊണ്ടിരിക്കുന്നത്.