പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ ഇന്നലെ ജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി വെറും ഒരു പോയിന്റിന് മാത്രം പുറകില്‍ ഉള്ളപ്പോള്‍ ലിവര്‍പൂളിന് ഇനിയുള്ള ഓരോ മല്‍സരങ്ങളും ഫൈനലിന് സമം ആണ്.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളികള്‍ ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള ലൂട്ടോണ്‍ ടൌണ്‍ ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ് കിക്കോഫ്.
കഴിഞ്ഞ തവണ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ലിവര്‍പൂളിനെ സമനിലയില്‍ തളക്കാന്‍ ലൂട്ടോണ്‍ ടൌണിന് കഴിഞ്ഞിരുന്നു.അതിനുള്ള മറുപടി സ്വന്തം കണികള്‍ക്ക് മുന്നില്‍ നാല്‍കാനുള്ള സുവര്‍ണാവസരം ആണ് ക്ലോപ്പിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.തോല്‍വി അറിയാതെ കഴിഞ്ഞ ഇരുപത്തിയഞ്ച് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ലിവര്‍പ്പൂള്‍ കളിക്കുന്നുണ്ട് എങ്കിലും നിലവില്‍ പരിക്ക് അവര്‍ക്ക് വലിയ ഒരു വിഷയം ആണ്.സ്റ്റെഫാൻ ബജ്‌സെറ്റിക്,ജോയൽ മാറ്റിപ്പ്,ബെൻ ഡോക്ക്,തിയാഗോ അൽകൻ്റാര,ഡൊമിനിക് സോബോസ്‌ലായ്,ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡ് – ഇതൊന്നും കൂടാതെ ഇപ്പോള്‍ ആലിസനും ജോട്ടയും കുറച്ച് മാസങ്ങള്‍ക്ക് റെഡ്സിന് വേണ്ടി ബൂട്ട് കെട്ടാന്‍ കഴിയില്ല.ടീമില്‍ ഉള്ള യുവ താരങ്ങള്‍ക്ക് സ്വയം തെളിയിക്കാന്‍ പറ്റിയ മികച്ച അവസരം ആണിത്.