ബോറൂസിയയെ സമനിലയില്‍ തളച്ച് പിഎസ്വി ഐന്തോവന്‍
ഒടുവില്‍ ഏവരും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.ലീഡ് നേടിയത്തിന് ശേഷം ബോറൂസിയ പിഎസ്വിക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു.സ്ഥിരത നിലനിര്‍ത്താന്‍ പാടുപ്പെടുന്ന ബോറൂസിയയും അറ്റാക്ക് ചെയ്യാന്‍ ഭയപ്പെട്ടു നില്‍ക്കുന്ന ഡച്ച് ടീമിനെയും ആണ് ഇന്നലത്തെ മല്‍സരത്തില്‍ കണ്ടത്.2006-07 കാമ്പെയ്‌നിന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനലില്‍ കളിച്ച പിഎസ്വി തരകേടില്ലാത്ത പ്രകടനം പുറത്തു എടുത്തു എന്നു തന്നെ വേണം പറയാന്‍.
24 ആം മിനുട്ടില്‍ ഡോണ്‍യെല്‍ മാലെന്‍ ഒരു മികച്ച ഗോളില്‍ മഞ്ഞപ്പടയെ മല്‍സരത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡോർട്ട്മുണ്ട് ഡിഫൻഡർ മാറ്റ്സ് ഹമ്മൽസ് ടിൽമാനെ ഫൌല്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി ആണ് മല്‍സരത്തിന്റെ ഗതി തിരിച്ച് വിട്ടത്. കിക്ക് എടുത്ത മുന്‍ ബാഴ്സ താരം ലൂക്ക് ഡി യോങ് പന്ത് ലക്ഷ്യത്തില്‍ കൃത്യമായി എത്തിച്ചതോടെ പിഎസ്വി പതിനേഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് ഗോള്‍ നേടി.