ഫിസിക്കല്‍ ഗെയിമിന്‍റെ പീക്ക് ; ഒടുവില്‍ വിജയം നേടി മിലാന്‍
ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മലര്‍ത്തിയടിച്ച് ഇന്‍റര്‍ മിലാന്‍ ആദ്യ ലെഗില്‍ വ്യക്തമായ മുന്‍ തൂക്കം നേടി.80 മിനുറ്റ് വരെ ഇന്‍റര്‍ മിലാനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം തന്നെ ആണ് സ്പാനിഷ് ടീം തങ്ങളുടെ പരാജയം ഏറ്റുവാങ്ങിയത്.
പകരക്കാരനായ മാർക്കോ അർനോട്ടോവിച്ചിൻ്റെ 79 ആം മിനുട്ടില്‍ ഉള്ള ഗോള്‍ ആണ് മിലാന് വിജയം സമ്മാനിച്ചത്.ഹാഫ് ടൈമിൽ പരിക്കേറ്റ മാർക്കസ് തുറാമിന് പകരക്കാരനായി ഇറങ്ങിയ ഓസ്ട്രിയൻ സ്‌ട്രൈക്കർ, 79-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിൻ്റെ ഷോട്ട് ഗോൾകീപ്പർ ജാൻ ഒബ്‌ലാക്ക് രക്ഷപ്പെടുത്തിയതിന് ശേഷം വന്ന റീബൌണ്ടില്‍ ആണ് വിജയ ഗോള്‍ നേടിയത്.2010ലെ യുവേഫ സൂപ്പർ കപ്പിനു ശേഷം ഇതാദ്യം ആയാണ് ഈ രണ്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത്.അതലറ്റിക്കോ മാഡ്രിഡ് അവസരങ്ങള്‍ ഉണ്ടാക്കി എടുത്തു എങ്കിലും മികച്ച ഫിസിക്കല്‍ ഗെയിം അത്ലറ്റിക്കോയെക്കാള്‍ തങ്ങള്‍ക്ക് കഴിയും എന്നു മിലാന്‍ വീണ്ടും തെളിയിച്ചു.മാർച്ച് 13ന് ആണ് റിട്ടേൺ മത്സരം.