മ്യൂണിക്ക് വിങ്ങര്‍ അല്‍ഫോണ്‍സോ ഡേവീസിന് വേണ്ടി ഒരു എല്‍ ക്ലാസിക്കോ പോരാട്ടം
റയൽ മാഡ്രിഡിൻ്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് ആയ അൽഫോൻസോ ഡേവിസിൻ്റെ പ്രതിനിധികളുമായി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ ഇന്നലെ ചർച്ച നടത്തി.അൽഫോൻസോ ഡേവീസ് ഈ സീസണിന് ശേഷം മ്യൂണിക്കിന് വിടാന്‍ ഒരുങ്ങുകയാണ്.അടുത്ത സീസണില്‍ ലാലിഗയിലേക്ക് വരാന്‍ ആണ് താരത്തിനു താല്‍പര്യം.
ഇത് അറിഞ്ഞ റയല്‍ മാഡ്രിഡ് രണ്ടു ദിവസം മുന്നേ താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയിരുന്നു.അടുത്ത സീസണില്‍ എംബപ്പെയും ഡേവീസിനെയും കൂടി കൊണ്ട് വന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ ടീമിനെ ഉണ്ടാക്കുക എന്നതാണ് അവരുടെ തന്ത്രം.എന്നാല്‍ ആ പ്ലാനില്‍ ആണ് ഇപ്പോള്‍ ബാഴ്സലോണ ഫ്ലൈറ്റ് കൊണ്ട് ഇടിച്ച് തകര്‍ത്തത്.നിലവിലെ യുവ താരം ആയ ബാല്‍ഡെക്ക് ഒരു പിന്തുണയ്ക്ക് വേണ്ടിയാണ് ഡേവീസിനെ ബാഴ്സ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.എന്നാല്‍ താരത്തിന് പ്രതിവർഷം 12 ദശലക്ഷം യൂറോ വേതനം ആവശ്യമാണ് എന്നതിനാല്‍ ഇത് നടത്തി എടുക്കണം എങ്കില്‍ കറ്റാലന്‍ ക്ലബ് ഏറെ വിയര്‍ക്കും എന്നത് തീര്‍ച്ചയാണ്.