സീസണിലെ രണ്ടാമത്തെ പരിശീലകനെയും നാപ്പോളി പുറത്താക്കി
ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ആദ്യ പാദ മത്സരത്തിന് മുന്നോടിയായി മാനേജർ വാൾട്ടർ മസാരിയെ നാപ്പോളി പുറത്താക്കി.സ്ലോവാക്യ പരിശീലകൻ ഫ്രാൻസെസ്‌കോ കാൽസോണയെ സീസൺ അവസാനം വരെ മാനേജര്‍ ആയി ടീമില്‍ നിലനിര്‍ത്തൂം എന്ന് ഇറ്റാലിയൻ ചാമ്പ്യന്മാർ അറിയിച്ചു.നാളെ ആണ് ബാഴ്സയും നാപൊളിയും തമ്മില്‍ ഉള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടം.
വാൾട്ടർ മസാരി
55 കാരനായ കാൽസോണ നിലവില്‍ സ്ലോവേനിയ ടീമിനെയും പരിശീലിപ്പിക്കുന്നുണ്ട്. ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ അദ്ദേഹം ആയിരിയ്ക്കും സ്ലോവേനിയ ടീമിനെ നയിക്കാന്‍ പോകുന്നത്.ലൂസിയാനോ സ്‌പല്ലെറ്റിയുടെ കീഴിൽ കഴിഞ്ഞ വർഷത്തെ ടൈറ്റിൽ വിജയത്തിനു ശേഷം ഈ സീസണില്‍ നാപൊളി വളരെ മോശം ആയ രീതിയില്‍ ആണ് കളിക്കുന്നത്.കാൽസോണ ഈ സീസണിലെ അവരുടെ മൂന്നാമത്തെ മാനേജര്‍ ആണ്.2009 നും 2013 നും ഇടയിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച റൂഡി ഗാർഷ്യയ്ക്ക് പകരം നവംബറിൽ വന്ന മസ്സാരിയെ കഴിഞ്ഞ മല്‍സരത്തില്‍ ജെനോവക്കെതിരെ സമനില നേടിയതിന് ആണ് പുറത്താക്കിയത്.