പരിക്കിനെ തുടർന്ന് ജോട്ട മാസങ്ങളോളം പുറത്ത് ഇരിക്കും എന്ന് വെളിപ്പെടുത്തി ക്ലോപ്പ്
ഡിയോഗോ ജോട്ടയുടെ പരിക്കിന് സമയപരിധി നൽകാൻ തനിക്ക് കഴിയില്ലെന്ന് യുർഗൻ ക്ലോപ്പ് പറഞ്ഞു.എന്നാല്‍ ലിവർപൂൾ ഫോർവേഡ് ഇനി കുറച്ച് മാസങ്ങള്‍ക്ക് കളിയ്ക്കാന്‍ ഉണ്ടാകില്ല എന്ന് റെഡ്സ് കോച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ചു.ശനിയാഴ്ച ബ്രെൻ്റ്‌ഫോർഡിനെതിരായ ലിവർപൂളിൻ്റെ മല്‍സരത്തില്‍ ആണ് ജോട്ടക്ക് പരിക്ക് സംഭവിച്ചത്.
പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് ചൂട് പിടിച്ച് ഇരിക്കുമ്പോള്‍ ജോട്ടയുടെ ഈ അഭാവം ലിവര്‍പൂളിനെ ഏറെ വിഷമത്തില്‍ ആഴ്ത്തുന്നു.മൊഹമ്മദ് സലായുടെ അഭാവത്തിൽ ജോട്ടയാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടി കൊണ്ടിരുന്നത്.ഫെബ്രുവരി 25 ന് ചെൽസിക്കെതിരെ നടക്കുന്ന കാരബാവോ കപ്പ് ഫൈനലിൽ ജോട്ട ഉണ്ടാകില്ല.അദ്ദേഹം മാത്രം അല്ല ഹാജരാകാത്തവരുടെ പട്ടികയിൽ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡും ഉണ്ട്.ബ്രെൻ്റ്‌ഫോർഡിനെതിരായ മല്‍സരത്തില്‍ പരിക്കേറ്റ കർട്ടിസ് ജോൺസിന്‍റെ സേവനവും ചെല്‍സിക്ക് എതിരെ ലിവര്‍പൂളിന് ലഭിക്കുകയില്ല.