EPL 2022 European Football Foot Ball International Football Top News transfer news

വീണ്ടും ബാഴ്സക്ക് പണി കൊടുത്ത് ലാലിഗ ; ബാഴ്സയുടെ സാലറി കാപ്പില്‍ വീണ്ടും അഴിച്ച് പണി

February 20, 2024

വീണ്ടും ബാഴ്സക്ക് പണി കൊടുത്ത് ലാലിഗ ; ബാഴ്സയുടെ സാലറി കാപ്പില്‍ വീണ്ടും അഴിച്ച് പണി

ബാഴ്‌സലോണയുടെ വാർഷിക ചെലവ് പരിധിയില്‍ നിന്നും ലാലിഗ 71 മില്യൺ ഡോളർ വെട്ടി   കുറച്ചു,270 മില്യൺ യൂറോയിൽ നിന്ന് 204 മില്യൺ യൂറോ ആയിരിയ്ക്കും ഇനി മുതല്‍ ബാഴ്സയുടെ സാലറി കാപ്പ്.സ്പാനിഷ് ലീഗിലെ ഏറ്റവും ഉയർന്ന ക്യാപ് റയൽ മാഡ്രിഡിന്‍റെ ആണ്, 727 മില്യൺ യൂറോ!!!!!!!!അത്ലറ്റിക്കോ മാഡ്രിഡ് സാലറി കാപ്പ് 303 മില്യൺ യൂറോയുമാണ്.

LaLiga confirms raising Barcelona's spending limit by 800 million euros -  India Today

 

കഴിഞ്ഞ വര്‍ഷം ആണ് ബാഴ്സയുടെ സാലറി കാപ്പ് ലാലിഗ വെട്ടി ചുരുക്കിയത്.400 മില്യനോളം ചുരുക്കിയ അവര്‍ ബാഴ്സയെ പുതിയ സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ തടസ്സം സൃഷ്ട്ടിച്ചിരുന്നു.ഈ സീസണില്‍ മാത്രമേ വിറ്റര്‍ റോക്കിനെയും ഇനിഗോ മാര്‍ട്ടിനസിനെയും ബാഴ്സ സൈന്‍ ചെയ്തിട്ടുള്ളൂ.നിലവിലെ പ്രശ്നം പരിഹരിച്ചില്ല എങ്കില്‍ അടുത്ത സീസണില്‍ പുതിയ താരങ്ങളെ കൊണ്ട് വരുന്നത് ഏറെ അപകടം പിടിച്ച പണിയായിരിക്കും. അടുത്ത സീസണില്‍ ടീമില്‍ പുതിയ അനേകം താരങ്ങളെ കൊണ്ടുവരാന്‍ ബാഴ്സ പദ്ധതി ഇട്ടിരുന്നു.ആ പ്ലാന്‍ ഇതോടെ വെള്ളത്തില്‍ ആയി എന്നു വേണം പറയാന്‍.

Leave a comment