പല ക്ലബുകളില്‍ നിന്നും വിളി വരുന്നുണ്ട് എങ്കിലും സാബിക്ക് പ്രിയം ലിവര്‍പൂളിനോട്
ലെവർകുസൻ മുഖ്യ പരിശീലകൻ സാബി അലോൻസോക്ക് യൂറോപ്പില്‍ നിന്നും ഉടനീളം പല ക്ലബുകളും ഓഫര്‍ നല്കാന്‍ വരുന്നുണ്ട് എങ്കിലും അദ്ദേഹം ലിവര്‍പൂളിലേക്ക് ആയിരിയ്ക്കും പോകാന്‍ സാധ്യത.ഈ സീസണില്‍ ബേയര്‍ ലേവര്‍കുസനെ ബുണ്ടസ്ലിഗയില്‍ മുന്നില്‍ എത്തിച്ച അദ്ദേഹം തന്നെ ആണ് നിലവിലെ ഏറ്റവും പ്രതിഭയുള്ള യുവ മാനേജര്‍.
അദ്ദേഹത്തിന് വേണ്ടി റയല്‍ മാഡ്രിഡ്,ബാഴ്സലോണ,ബയേണ്‍ മ്യൂണിക്ക് എന്നീ മറ്റ് ക്ലബുകളും ശ്രമം നടത്തുന്നുണ്ട്.റയലിന് വേണ്ടി ആറ് വര്‍ഷം കളിച്ച താരത്തിനു ലിവര്‍പൂളിനോട് കൂടുതല്‍ താല്‍പര്യം വരാനുള്ള കാരണം റെഡ്സില്‍ കളിച്ചത്തിന് ശേഷം ആണ് താരത്തിന്‍റെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത് എന്നതാണ്.കൂടാതെ ലിവര്‍പൂളിനൊപ്പം അദ്ദേഹം നേടിയ ഇസ്താന്‍ബുള്‍ ചാമ്പ്യന്‍സ് ലീഗ് താരത്തിനു ഏറെ പ്രിയപ്പെട്ടത് ആണ്.നിലവില്‍ ക്ലോപ്പ് പോകുന്നതോടെ ലിവര്‍പൂള്‍ ഒരു വലിയ ചോദ്യ ചിഹ്നം ആണ് നേരിടുന്നത്.ഈ ബുദ്ധിമുട്ട് ഏറിയ സാഹചര്യത്തില്‍ അവര്‍ക്ക് പിന്തുണ നാല്‍കാനുള്ള തീരുമാനം ക്ശാബി എടുത്ത് കഴിഞ്ഞിരിക്കുന്നു.