പൂമുഖപടിയില്‍ സ്പാനിഷ് ക്ലബുകളേയും കാത്ത് ഡി ഗിയ !!!!!!!
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഡേവിഡ് ഡി ഗിയ ഇപ്പോഴും ക്ലബില്ലാതെ ഇരിക്കുകയാണ്.അദ്ദേഹം നിലവില്‍ സ്പെയിനില്‍ നിന്നുള്ള ഒരു ക്ലബിന്‍റെ ഓഫര്‍ കാത്തു ഇരിക്കുകയാണ് എന്നു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത നല്കിയത് മറ്റാരും അല്ല , പ്രമുഖ ഇംഗ്ലിഷ് പത്രമായ ദി സൺ ആണ്.
2011ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഏകദേശം 20 മില്യൺ യൂറോയ്ക്ക് സൈൻ ചെയ്തതിന് ശേഷം 33 കാരനായ ഡി ഗിയ, ഓൾഡ് ട്രാഫോർഡിൽ 11 സീസണുകളിൽ യുണൈറ്റഡിനായി 545 മത്സരങ്ങൾ കളിച്ചു.കഴിഞ്ഞ സീസണോടെ കോച്ച് ടെന്‍ ഹാഗ് താരത്തിനെ ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തു.ഇത് താരം ഒട്ടും പ്രതീക്ഷിക്കാതെ പോയ ഒരു തിരിച്ചടിയായിരുന്നു.ഒരു സ്വതന്ത്ര ഏജൻ്റ് എന്ന നിലയിൽ, സൗദി അറേബ്യൻ ടീമായ അൽ ഷബാബ്, അൽ നാസർ, ന്യൂകാസിൽ, ബയേൺ മ്യൂണിക്ക് ക്ലബുകള്‍ താരത്തിനെ ബന്ധപ്പെടുന്നുണ്ട്.എന്നാൽ ഡി ഗിയയ്ക്ക് ലാലിഗയിൽ കളിക്കാൻ താൽപ്പര്യമുണ്ടെന്നും അതിനാല്‍ സ്പാനിഷ് ക്ലബുകള്‍ അദ്ദേഹത്തിന്റെ വാതില്‍ മുട്ടുന്നത് വരെ താരം കാത്തിരിക്കും.താരത്തിന്‍റെ കാര്യത്തില്‍ ഈ അടുത്ത് മുന്‍നിര സ്പാനിഷ് ക്ലബ് ആയ റയല്‍ ബെറ്റിസ് നേരിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.ഇനിയും ഓഫറുകള്‍ ലഭിച്ചാല്‍ അത് എല്ലാം തുലനം ചെയ്തതിന് ശേഷം ആയിരിയ്ക്കും ഒരു തീരുമാനം താരം എടുക്കുകയുള്ളൂ.